0%

Chapter Title : വിസ്മയ 8 [Vashalan]

Author : Vashalan Read All Parts 87K

പായസം വളരെ ഇഷ്ടപ്പെട്ടു," വിസ്മയ ചിരിച്ചുകൊണ്ട് പറഞ്ഞു.

"ശരി, എങ്കിൽ ഞാൻ റൂമിലോട്ട് പോട്ടെ. നിങ്ങൾ രണ്ടും കൂടി ബാക്കി കാര്യങ്ങൾ സംസാരിച്ചിരിക്ക്," സരസ്വതി അവരെ രണ്ടുപേരെയും ഒന്നു നോക്കി, ആ കള്ളച്ചിരിയുമായി തന്റെ ബെഡ്റൂമിലേക്ക് നടന്നു.

അമ്മ മുറിയിലേക്ക് പോയതും അബി ഒരു തരം അസ്വസ്ഥതയോടെ തിരിഞ്ഞ് ടിവിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിച്ചു. എന്നാൽ വിസ്മയ വിടുന്ന ലക്ഷണമില്ലായിരുന്നു. അവൾ പെട്ടെന്ന് അവന്റെ കൈയിൽ പതുക്കെ പിടിച്ചു. ആ സ്പർശനം അവന്റെ ശരീരത്തിലൂടെ ഒരു മിന്നായം പോലെ കടന്നുപോയി.

"ചേട്ടന് എന്നോടുള്ള ദേഷ്യം മാറിയോ?" അവൾ കള്ളച്ചിരിയോടെ ചോദിച്ചു.

അബി അവളെ നോക്കി, അല്പം പരുങ്ങലോടെ

പറഞ്ഞു: "ഞാൻ നിന്നോട് എന്തിനാ ദേഷ്യപ്പെടുന്നത്? എനിക്ക് എന്നോട് തന്നെയായിരുന്നു ദേഷ്യം."

"എന്തിന്? ചേട്ടൻ എന്തിനാ സ്വയം ദേഷ്യപ്പെട്ടത്? ഇപ്പോൾ ആ ദേഷ്യം മാറിയോ?" വിസ്മയ അവന്റെ ശരീരത്തോട് കൂടുതൽ ചേർന്നു നിന്നു. അവളുടെ ശരീരത്തിൽ നിന്നുള്ള പെർഫ്യൂമിന്റെ മണം അവനെ വല്ലാതെ അലട്ടി.

"ഇല്ല വിസ്മയാ... ദേഷ്യം മാറിയിട്ടില്ല," അവൻ അല്പം ഗൗരവത്തിൽ പറഞ്ഞു.

അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി, വശ്യമായ ഒരു സ്വരത്തിൽ ചോദിച്ചു: "ചേട്ടന് എന്നോടുള്ള ദേഷ്യം മാറാൻ ഞാൻ എന്തെങ്കിലും ചെയ്തു തരണോ?"

അവളുടെ ആ ചോദ്യത്തിലെ അർത്ഥം അബിക്ക് മനസ്സിലായി. അവൻ ഒന്നു പതറിപ്പോയി. ഉള്ളിൽ ഒരു അഗ്നിപർവ്വതം പുകയുന്നുണ്ടെങ്കിലും, അവൻ ആത്മസംയമനം പാലിക്കാൻ ശ്രമിച്ചുകൊണ്ട്

പറഞ്ഞു: "നീ ഒന്നും ചെയ്യാതിരിക്കുന്നതാണ് എനിക്ക് നീ ചെയ്തു തരാവുന്ന ഏറ്റവും വലിയ ഉപകാരം."

അവൻ വേഗം മാറി സോഫയിൽ പോയി ഇരുന്നു.

💬 Comments

View all comments