Chapter 1
വിടപറയുമ്പോൾ
ഒപ്പം, മഴയോടും, കരിമഷിക്കായോടും, കരിമഷിക്കണ്ണുകൾ തുളുമ്പി നിൽക്കും നേർപാതിയോടും... ഇപ്പോഴും എനിക്ക് കാണാം പ്രിയേ... നിന്റെ നീർമിഴിപ്പൂക്കൾക്കെന്റെ- ചങ്കിലെച്ചോരതൻ നിറമായത്... വൈകിയെങ്കിലും ഞാനറിയുന്നു, എന്റെ ചോരയ്ക്ക് നിന്റെ കണ്ണുനീരെന്നർത്ഥമുണ്ടെന്ന്... വെട്ടിപ്പിടിച്ച മണ്ണൊട്ടും കൂടെ വന്നില്ല, തെക്കേപ്പുറത്തൊരിത്തിരി മണ്ണെന്നെ തിന്ന് മടുക്കുവാൻ കൊതിപൂണ്ട് നിൽപ്പാണ്. വെട്ടിയരിഞ്ഞതും വലിച്ചിട്ട് തൊഴിച്ചതും നിന്നെയായിരുന്നെങ്കിലും നന്മയേ, ഒടുവിലൊരുതുള്ളിയില്ലാതെ വറുതിയായ് പോയതെന്റെ ചോരയും, എന്റെ ജീവനുമായിരുന്നു.
💬 Comments
View all comments