Chapter Title : വിത്തുകാള 1 [Rathi Devan]
സ്വന്തം കുഞ്ഞായി കരുതും ."
" എന്ത് ഭ്രാന്താ നിങ്ങളീ പറുന്നത്?
"ഭ്രാന്തല്ല വിജീ ,നിനക്കേറെ സ്നേഹവും വിശ്വാസവുമുള്ള ഒരാളിൽനിന്നു നീ ഗർഭം ധരിച്ചോ. ഗർഭിണിയായി കഴിഞ്ഞാൽ നമുക്ക് നാട്ടിലേക്ക് സ്ഥലം മാറ്റം വാങ്ങി പോകാം .ആരുമറിയില്ല ."
വിജയമ്മ ഷോക്ക് ഏറ്റതുപോലെയായി. " കള്ളും കുടിച്ച് വായിൽ തോന്നിയത് പറയാതെ ഉറങ്ങാൻ നോക്ക്. അവൾ ദേഷ്യത്തോടെ തിരിഞ്ഞു കിടന്നു.
എന്നാൽ അത് കള്ളും പുറത്ത് പറഞ്ഞതല്ലെന്നും കാര്യമായി പറഞ്ഞതാണെന്നും അവള്‍ക്ക് ക്രമേണ മനസ്സിലായി.അയാൾ പലതവണ അത് തന്നെ പറഞ്ഞു .പറയുന്നതിന്റെ ഗൗരവവും തീവ്രതയും കൂടി വന്നു. മനുഷ്യ മനസ്സിലുണ്ടാകുന്ന മാറ്റങ്ങൾ അനിര്‍വചനീയമാണ് .സുശീലയും സുചരിതയുമായ വിജയമ്മയുടെ മനസ്സും തുടർച്ചയായ ഈ ആവശ്യപ്പെടൽ കാരണം ചഞ്ചലമാകാൻ തുടങ്ങി.
അങ്ങിനെ ഒരവസ്ഥ ഒരിക്കലും ഉണ്ടാകാൻ പോകുന്നില്ല. അഥവാ ഉണ്ടായാൽ ? വല്ലാത്തൊരാശങ്കയോടെ അവൾ ആലോചിച്ചു. ആരെയാവും ഞാൻ തെരഞ്ഞെടുക്കുന്നത്? ഇത്തിരി പഞ്ചാരയിൽ പൊതിഞ്ഞ് സംസാരിക്കുന്ന മധ്യവയസ്കനായ ആശുപത്രിയിലെ ഡോക്ടർ നരേന്ദ്രൻ, അറിയാത്ത മട്ടിൽ ശരീരത്തിലുരസി പോകുന്ന കമ്പോണ്ടർ ഗോപൻ , തന്റെ സൗന്ദര്യത്തെ ഇടയ്ക്കിടെ വെറുതെ പുകഴ്ത്തി സുഖിപ്പിക്കുന്ന ഫർമസിസ്റ്റ് മുരളി, ഇടക്ക് എന്തെങ്കിലും അന്വേഷിക്കാൻ വരുമ്പോൾ തന്നെ കണ്ണുകൊണ്ട് കോരിക്കുടിക്കുന്ന വീട്ടുടമ . താനുമായി ഇടപെടുന്ന എല്ലാ പുരുഷൻമാരുടെയും മുഖം അവളുടെ മനസ്സിലൂടെ മിന്നി മാഞ്ഞു .ഇവരാരും അതിനു പറ്റിയവരല്ല. അവരൊക്കെ തന്റെ ശരീരം മാത്രം മോഹിക്കുന്നവരാണ്. ഒരിക്കൽ പെട്ടാൽ തന്നെ അവർ പെടുത്തി കളയും. . അടുത്ത നിമിഷം അവൾ സ്വബോധത്തിലേക്ക് തിരിച്ചു വന്നു. " ഞാനെന്തെല്ലാമാണ് ചിന്തിച്ചു തുടങ്ങുന്നത്?" അവൾ തന്റെ മനസ്സിനെ ശാസിച്ചു നിർത്തി.
രാജന്റെ അമിതമായ മദ്യപാനം അയാളുടെ കരളിനെ ബാധിച്ചു തുടങ്ങിയിരുന്നു. ഒരു ചെക്കപ്പിലൂടെ അയാളത് മനസ്സിലാക്കി. പക്ഷെ ഭാര്യയെ അറിയിച്ചില്ല. ഒരു ദിവസം അയാൾ അവളോട് തീർത്തുപറഞ്ഞു:
"ഈ ബ്രാഞ്ചിൽ എനിക്ക് ആറുമാസം കൂടിയേ ഉള്ളു .പിന്നെ നാട്ടിലേക്കു ട്രാൻസ്ഫർ കിട്ടും. നീയും ട്രാൻസ്ഫെറിനു അപേക്ഷിച്ചോ. പക്ഷെ ഒരു കാര്യം .പോകുന്നതിനു മുൻപ് നീയൊരു കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കണം . എങ്ങിനെ ,എന്ത് എന്നൊന്നും ഞാൻ ചോദിക്കില്ല. നാട്ടിലെത്തിയാൽ പിന്നെ
💬 Comments
View all comments