Chapter Title : വിത്തുകാള 1 [Rathi Devan]
കൂടി വന്നു. മനുഷ്യ മനസ്സിലുണ്ടാകുന്ന മാറ്റങ്ങൾ അനിര്വചനീയമാണ് .സുശീലയും സുചരിതയുമായ വിജയമ്മയുടെ മനസ്സും തുടർച്ചയായ ഈ ആവശ്യപ്പെടൽ കാരണം ചഞ്ചലമാകാൻ തുടങ്ങി.
അങ്ങിനെ ഒരവസ്ഥ ഒരിക്കലും ഉണ്ടാകാൻ പോകുന്നില്ല. അഥവാ ഉണ്ടായാൽ ? വല്ലാത്തൊരാശങ്കയോടെ അവൾ ആലോചിച്ചു. ആരെയാവും ഞാൻ തെരഞ്ഞെടുക്കുന്നത്? ഇത്തിരി പഞ്ചാരയിൽ പൊതിഞ്ഞ് സംസാരിക്കുന്ന മധ്യവയസ്കനായ ആശുപത്രിയിലെ ഡോക്ടർ നരേന്ദ്രൻ, അറിയാത്ത മട്ടിൽ ശരീരത്തിലുരസി പോകുന്ന കമ്പോണ്ടർ ഗോപൻ , തന്റെ സൗന്ദര്യത്തെ ഇടയ്ക്കിടെ വെറുതെ പുകഴ്ത്തി സുഖിപ്പിക്കുന്ന ഫർമസിസ്റ്റ് മുരളി, ഇടക്ക് എന്തെങ്കിലും അന്വേഷിക്കാൻ വരുമ്പോൾ തന്നെ കണ്ണുകൊണ്ട് കോരിക്കുടിക്കുന്ന വീട്ടുടമ . താനുമായി ഇടപെടുന്ന എല്ലാ പുരുഷൻമാരുടെയും മുഖം അവളുടെ മനസ്സിലൂടെ മിന്നി മാഞ്ഞു .ഇവരാരും അതിനു പറ്റിയവരല്ല. അവരൊക്കെ തന്റെ ശരീരം മാത്രം മോഹിക്കുന്നവരാണ്. ഒരിക്കൽ പെട്ടാൽ തന്നെ അവർ പെടുത്തി കളയും. . അടുത്ത നിമിഷം അവൾ സ്വബോധത്തിലേക്ക് തിരിച്ചു വന്നു. " ഞാനെന്തെല്ലാമാണ് ചിന്തിച്ചു തുടങ്ങുന്നത്?" അവൾ തന്റെ മനസ്സിനെ ശാസിച്ചു നിർത്തി.
രാജന്റെ അമിതമായ മദ്യപാനം അയാളുടെ കരളിനെ ബാധിച്ചു തുടങ്ങിയിരുന്നു. ഒരു ചെക്കപ്പിലൂടെ അയാളത് മനസ്സിലാക്കി. പക്ഷെ ഭാര്യയെ അറിയിച്ചില്ല. ഒരു ദിവസം അയാൾ അവളോട് തീർത്തുപറഞ്ഞു:
"ഈ ബ്രാഞ്ചിൽ എനിക്ക് ആറുമാസം കൂടിയേ ഉള്ളു .പിന്നെ നാട്ടിലേക്കു ട്രാൻസ്ഫർ കിട്ടും. നീയും ട്രാൻസ്ഫെറിനു അപേക്ഷിച്ചോ. പക്ഷെ ഒരു കാര്യം .പോകുന്നതിനു മുൻപ് നീയൊരു കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കണം . എങ്ങിനെ ,എന്ത് എന്നൊന്നും ഞാൻ ചോദിക്കില്ല. നാട്ടിലെത്തിയാൽ പിന്നെ അത് നമ്മടെ കുഞ്ഞാണ്. മറ്റാരും ഇതറിയില്ല. ഇനിയും നീയെന്നെ അനുസരിക്കുന്നില്ലെങ്കിൽ അധികനാൾ നീയെന്നെ
💬 Comments
View all comments