0%

Chapter Title : വിത്തുകാള 2 [Rathi Devan]

Author : Kambikathakal Read All Parts 1.4K

വിപരീതമായി അവൻ ഭംഗിയായി മറുപടികൾ നൽകി . ആദ്യമായി അവരുടെ വീടിനെ പറ്റി, ഭർത്താവിനെ പറ്റിയൊക്കെ ചോദിച്ചു.വീട്ടിലേക്കു തിരിയാനായപ്പോൾ അവൻ ചോദിച്ചു, "ഞാനിപ്പോൾ തന്നെ വന്നാലോ? തിരിച്ചു വരുമ്പോൾ ചിലപ്പോൾ മറന്നു പോകും" "അതിനെന്താ ,വന്നോ" "മൂപ്പർ വീട്ടിലുണ്ടോ?" "ആര് ?" "ഹസ്ബൻഡ് ?" വിജയമ്മയുടെ ചുണ്ടിൽ ഒരു ചെറു ചിരി വിടർന്നു. "ഇല്ല. മൂപ്പർ ക്ലബ്ബിൽ കാർഡ്‌സ് കളിയ്ക്കാൻ പോയതാ. ഇനി രാത്രി വൈകിയെ വരൂ" വിനയന്റെ ഉള്ളിൽ പൂത്തിരി കത്തി. വീടെത്തി അവർ വാതിൽ തുറന്നു. "നീ ഇവിടെ ഇരിക്ക്.ഞാനൊന്നു മേല്കഴുകട്ടെ. ആശുപത്രിയിൽ ഇന്ന് നല്ല തിരക്കായിരുന്നു. ആകെ വിയർത്തിട്ടുണ്ട്." തന്റെ മുറിയിലേക്ക് കയറിപ്പോയ അവർ അഞ്ചുമിനിറ്റ് കഴിഞ്ഞ് തിരിച്ചു വന്നു. ഇപ്പോൾ സാരി അഴിച്ചു മാറ്റിയിരുന്നു.അടിപ്പാവാടയിലും ബ്ലൗസിലുമാണ്. അവനെ നോക്കി ഒന്ന് ചിരിച്ചിട്ട് " ഇപ്പ വരാവേ ,അഞ്ചേ അഞ്ചു മിനിറ്റ് "എന്ന് പറഞ്ഞ് അവ ർ ബാത്‌റൂമിൽ കയറി കതകടച്ചു. വിനയന്റെ ഉള്ളിലെ സാധുശീലനായ കുട്ടിയും പുതിയതായി ഉദയം ചെയ്യുന്ന വഷളനായ ചെറുപ്പക്കാരനും തമ്മിൽ ഒരു യുദ്ധം നടന്നു.വാതിൽ പാളികൾക്കുള്ളിലൂടെ ഒന്നൊളിഞ്ഞു നോക്കാന്‍ വഷളൻ പറഞ്ഞപ്പോൾ അരുതെന്ന് സാധുശീലന്‍ വിലക്കി. പക്ഷെ വഷളൻ തന്നെ ജയിച്ചു. അവൻ മെല്ലെ എഴുന്നേറ്റു . കുളിമുറിയുടെ വാതിലിനടുത്തേക്ക് നീങ്ങി. അതൊരു പഴയ വീടാണ്.ഒരു ചായ്പ്പോ മറ്റോ ബാത് റൂം ആക്കി മാറ്റിയതാണ്.രണ്ടു പോളയുള്ള വാതിൽ .അത് അമർത്തി അടച്ചിട്ടില്ല എന്നവന് മനസ്സിലായി. നോക്കണോ വേണ്ടയോ? അവൻ വീണ്ടും ഒന്ന് ശങ്കിച്ചു. അപ്പോൾ അകത്തു നിന്ന് "ശീ " എന്ന ശബ്ദംകേട്ട്. രണ്ടും കല്പിച്ച് കതകുകളുടെ

💬 Comments

View all comments