Chapter Title : വിത്തുകാള 5 [Rathi Devan]
ഭാഗ്യവാന്മാരെ അവസരങ്ങൾ തേടിയെത്തും അക്കൂട്ടത്തിൽ പെട്ടതായിരുന്നു വിനയനും.
കാലവർഷത്തോടെ ജൂൺ മാസം പിറന്നു.വിനയന്റെ റിസൾട്ട് വന്നിരുന്നു. ഉയർന്ന മാർക്കുണ്ട്.നടത്തിയ കളികളൊന്നും അവന്റെ പഠനത്തെ ബാധിച്ചിട്ടില്ല. ഇനി പിജി ക്ക് ചേരണം.അത് വരെയുള്ള ദിവസങ്ങൾ എങ്ങിനെ ചെലവഴിക്കും.
അപ്പോഴാണ് അവനെ തേടി ഒരു ക്ഷണം വരുന്നത്. ക്ഷണം എന്ന് പറയാൻ പറ്റില്ല. ഒരാവശ്യമായിരുന്നു.അവന്റെ അമ്മാവൻ പുരാവസ്തു വകുപ്പിൽ ജോലി ചെയ്യുകയാണ്.ജോലിയുടെ ഭാഗമായി ഡൽഹിയിൽ രണ്ടാഴ്ചത്തെ ഒരു കോഴ്സ് ഉണ്ട്.അതിനു പങ്കെടുക്കാൻ പോകുമ്പോൾ അമ്മായിക്കും മകൾക്കും കൂട്ടിരിക്കാൻ അവൻ പോകണം.അവരുടെയെല്ലാം മനസ്സിൽ അവനിപ്പോഴും നിഷ്കളങ്കനായ ഒരു കൊച്ചു കുട്ടിയാണ്.അവൻ അങ്ങിനെ പോയി നിൽക്കാൻ തയ്യാറാവുമോ എന്നായിരുന്നു എല്ലാവരുടെയും ശങ്ക. അത് തിരിച്ചറിഞ്ഞ അവൻ തെല്ലു വിമുഖത അഭിനയിച്ചെങ്കിലും അവരുടെ നിർബന്ധത്തിനു വഴങ്ങിയെന്ന മട്ടിൽ അവിടെ പോയി നില്ക്കാൻ സമ്മതിച്ചു.
വിനയന്റെ വീട്ടിൽ നിന്ന് ഏഴെട്ടു നാഴിക അകലെ ഒരുൾനാടൻ ഗ്രാമത്തിലാണ് വിനയന്റെ അമ്മയുടെ തറവാട് വീട്.വിശാലമായ പറമ്പും അതിൽ ഒരുപാടു വൃക്ഷങ്ങളും. വിനയന്റെ അമ്മാവൻ ഒരു പ്രകൃതി സ്നേഹിയാണ്.ബഹു ഭാഷാ പണ്ഡിതനും. ഭാഷകൾ പഠിക്കുന്നത് മൂപ്പരുടെ ഒരു ഹോബി ആയിരുന്നു.അങ്ങിനെ ടസംസ്കൃതം പഠിക്കാൻ പോയകാലത്ത് ഗുരുനാഥന്റെ മകളെ കണ്ട ഇഷ്ടപ്പെട്ട് കല്യാണം കഴിച്ചതാണ് മീനാക്ഷി അമ്മായിയെ.
അന്ന് അമ്മാവന് 30 ഉം അമ്മായിക്ക് 18 ഉം വയസ്സ്. അമ്മാവന്റെ തറവാട്ട് മഹിമയും സ്വത്തും സ്വാഭാവം മഹിമയും ഒക്കെ കണക്കിലെടുത്താണ് കല്യാണം കഴിച്ചു കൊടുത്തത്. പിന്നെ 12 വയസ്സൊന്നും അക്കാലത്ത് വലിയ പ്രായവ്യത്യാസമായി കണക്കാക്കിയിരുന്നില്ല.
കല്യാണം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ തന്നെ മീനാക്ഷിയമ്മ പ്രസവിച്ചു. ഒരു പെൺകുട്ടി .പക്ഷെ തുടർന്നു രണ്ടു
💬 Comments
View all comments