Chapter Title : വിത്തുകാള 8 [Rathi Devan] [Climax]
തന്നത് ഇഷ്ടമായില്ലെങ്കിൽ മറ്റാരോടും പറയരുത്. എനിക്ക് തിരിച്ചു തന്നേക്കൂ. എന്ന്, നിന്റെ വിനയൻ.
വൈകുന്നേരം പുറത്തിറങ്ങുമ്പോൾ അവൻ അവരുടെ വീട് വഴി പോയി. ഗിരിജയും കുഞ്ഞും കോണിപ്പടിയിൽ ഉണ്ടായിരുന്നു.അവൻ കത്ത് ഗിരിജാക്കു കൊടുത്തു.
"ഇതെന്താ?"
"എനിക്ക് പറയാനുള്ള കുറച്ച് കാര്യങ്ങളാ .നീ വായിച്ചു നോക്കി മറുപടി തരണം.നാളെ രാവിലെ ഞാൻ ഇത് വഴി വരുന്നുണ്ട്."
"എനിക്ക് പേടിയാവുന്നുണ്ടെ " കത്ത് വാങ്ങി കൊണ്ട് ഗിരിജ പറഞ്ഞു.
"പേടിക്കാനൊന്നും ഇല്ല" അതും പറഞ്ഞ് വിനയൻ നടന്നു മറഞ്ഞു.
വിനയന്റെ കത്ത് വായിച്ച അവൾ വല്ലാതെ പരിഭ്രാന്തയായി. ഇത്തരം ഒരു കത്ത് കിട്ടാൻ അവൾ കൊതിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. ഹൈസ്കൂളിൽ പഠിക്കുമ്പോൾ സ്കൂളിൽ മറ്റുള്ളവരുടെ മുന്നിൽ വെച്ച് വിനയൻ തന്നോട് ഒരു വാക്കെങ്കിലും മിണ്ടാൻ അവൾ കൊതിച്ചിരുന്നു. വിനയൻ വീട്ടിൽ ഇങ്ങനെയല്ലെന്നും തന്റെ വീട്ടിൽ വരാറുണ്ടെന്നും വന്നാൽ ഒരുപാടു സംസാരിക്കാറുണ്ടെന്നും ഒക്കെ അവൾ കൂട്ടുകാരികളോട് വെറുതെ പറയും. വിനയന്റെ പേര് ചേർത്ത് അവർ കളിയാക്കുമ്പോൾ പുറത്തു ദേഷ്യപെടുമെങ്കിലും ഉള്ളാലെ അവൾക്കത് ഇഷ്ടമായിരുന്നു.
രാത്രി എല്ലാവരും ഉറക്കമായി ശേഷം അവൾ വിനയന് ഒരു മറുപടി എഴുതി.
"വിനയാ ,
എനിക്ക് നിന്നെയും ഒരു പാട് ഇഷ്ടമായിരുന്നു.നിന്റെ ഒരു വാക്ക് കേൾക്കാൻ ഞാൻ കൊതിച്ചിരുന്ന ദിവസങ്ങളുണ്ട്. നിന്നെ സപ്നം കണ്ടിറങ്ങിയ രാവുകൾ. പക്ഷെ നീ എന്നെ കണ്ടതായേ നടിച്ചില്ല. നിന്റെ ഇഷ്ടം നീ അന്ന് തുറന്നു പറഞ്ഞിരുന്നെങ്കിൽ.ഇനിയിപ്പോ എന്ത് ചെയ്യാനാണ്.?"
വിനയന് അത് മതിയായിരുന്നു.അവളുടെ സെന്റിമെന്റ്സ് വിടർന്നു വികസിച്ച് പുഷ്പിക്കാൻ പാകത്തിലുള്ള കത്തുകൾ തയ്യാറാക്കി അവൾ അവനു കൊടുത്തു കൊണ്ടേയിരുന്നു.നാലഞ്ച് ദിവസം കൊണ്ട് തന്നെ
💬 Comments
View all comments