0%

Chapter Title : വിവാഹാനന്തരം നവവധുവിൻ്റെ ചിന്ത [DKC]

Author : Kambikathakal Read All Parts 92

കഴിക്കാൻ നേരം കൈകഴുകി വരുന്ന പപ്പയെയും അങ്ങളെയും എല്ലാവരുടെയും പ്ലേറ്റിലേക്ക് ചപ്പാത്തിയും കറിയും വിളമ്പിയിട്ട് മാത്രം കഴിക്കാനിരിക്കുന്ന തന്റെ അമ്മയേയുമാണ് അവൾ ഇതുവരെ കണ്ടിട്ടുള്ളത്.

ഭക്ഷണം കഴിച്ചു കഴിഞ്ഞു ഓരോരുത്തരും അവരവരുടെ പാത്രത്തിലെ എച്ചിൽ വേസ്റ്റ് ബിന്നിലിട്ടിട്ട് കഴുകി വെക്കുന്നത് കണ്ടപ്പോൾ അവളുടെ മുന്നിൽ തെളിഞ്ഞത് മേശപ്പുറത്തെ മുള്ളുകളും മുരിങ്ങക്കചണ്ടിയും തുടച്ചു വൃത്തിയാക്കുന്ന അമ്മയുടെ മുഖമാണ്.

ബാക്കി പാത്രങ്ങൾ അമ്മ കഴുകിയപ്പോൾ അച്ഛൻ ഡൈനിംഗ് ടേബിൾ പുൽതൈലം കൊണ്ടു തുടച്ചു വൃത്തിയാക്കി. അരുൺ പാതകവും സ്റ്റോവും തുടച്ചിട്ട് ആ തുണി കഴുകി ഇടുന്നു. എന്ത് ചെയ്യണം എന്നറിയാതെ നിന്ന തനുജയെ നോക്കി സാവിത്രി പറഞ്ഞു.

" തനു, ദേ ആ ചൂലെടുത്തു ഊണുമുറി ഒന്ന് തൂത്തോളൂ"

ജോലി എല്ലാം പെട്ടെന്ന് തീർന്നു. തനുജ സമയം നോക്കി, എട്ടര. എല്ലാവരും ഓരോ ജോലി ചെയ്തപ്പോൾ പണിയെല്ലാം പെട്ടെന്ന് തീർന്നു. അമ്മ ടി വി ഓൺചെയ്ത് ഏതോ വാർത്താ ചാനൽ കാണാനിരുന്നു. അച്ഛൻ മൊബൈലിൽ എന്തോ വായിക്കുന്നു.

കിടപ്പുമുറിയിലേക്ക് നടക്കുമ്പോൾ തനുജ തന്റെ അമ്മയെ വീണ്ടും ഓർത്തു. അമ്മ ഇരുന്നു ടീവി കാണുന്നത് ഇതുവരെ കണ്ടിട്ടില്ല. ഒരു സിനിമപോലും മുഴുവൻ കാണാറില്ല . ചിലപ്പോൾ കയ്യിൽ പിച്ചാത്തിയോ തവിയോ ഒക്കെ പിടിച്ചു അടുക്കളയിൽ നിന്ന് ടീവി യിലേക്ക് എത്തി നോക്കുന്നത് കാണാം. അമ്മ ഉണരുന്നതും ഉറങ്ങാൻ പോകുന്നതും ഞങ്ങൾ മക്കൾ ആരും കണ്ടിട്ടില്ല.

കിടക്കാൻ നേരം അരുൺ പറഞ്ഞു

"തനു ഞാൻ അലാം ആറുമണിക്ക് സെറ്റ് ചെയ്തിട്ടുണ്ട്. നല്ല യാത്രക്ഷീണമുണ്ട്. നിന്റെ മൊബൈലിലും അലാം സെറ്റ് ചെയ്യണേ. ഞാൻ അഥവാ ഉറങ്ങിപ്പോയാൽ വിളിച്ചേക്കണേ"

"എന്തിനാ ആറുമണിക്ക് എഴുന്നേൽക്കുന്നെ? ഇവിടുന്ന് ഒൻപതരക്ക് ഇറങ്ങിയാൽ പോരെ?"

"താൻ നോക്കിക്കോ നാളത്തെ ഇവിടുത്തെ കാര്യങ്ങൾ" നെറ്റിയിൽ ഒരു ഉമ്മകൊടുത്തുകൊണ്ട് അരുൺ പറഞ്ഞു.

രാവിലെ തനുജ ഉണർന്നപ്പോൾ അരുകിൽ അരുൺ ഇല്ലായിരുന്നു. അവൾ സമയം നോക്കി, ആറര ആയിരിക്കുന്നു. അലാം ചതിച്ചല്ലോ. പെട്ടെന്ന് തന്നെ ടോയ്ലെറ്റിൽ കയറിയതിനു ശേഷം അടുക്കളയിൽ ചെന്ന അവളുടെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. അരുൺ ചായ ഇടുന്നു, അച്ഛൻ പുട്ടിനു നനക്കുന്നു, അമ്മ

💬 Comments

View all comments