0%

Chapter Title : വിവാഹാനന്തരം നവവധുവിൻ്റെ ചിന്ത [DKC]

Author : Kambikathakal Read All Parts 246

ഇരുന്നു ടീവി കാണുന്നത് ഇതുവരെ കണ്ടിട്ടില്ല. ഒരു സിനിമപോലും മുഴുവൻ കാണാറില്ല . ചിലപ്പോൾ കയ്യിൽ പിച്ചാത്തിയോ തവിയോ ഒക്കെ പിടിച്ചു അടുക്കളയിൽ നിന്ന് ടീവി യിലേക്ക് എത്തി നോക്കുന്നത് കാണാം. അമ്മ ഉണരുന്നതും ഉറങ്ങാൻ പോകുന്നതും ഞങ്ങൾ മക്കൾ ആരും കണ്ടിട്ടില്ല.

കിടക്കാൻ നേരം അരുൺ പറഞ്ഞു

"തനു ഞാൻ അലാം ആറുമണിക്ക് സെറ്റ് ചെയ്തിട്ടുണ്ട്. നല്ല യാത്രക്ഷീണമുണ്ട്. നിന്റെ മൊബൈലിലും അലാം സെറ്റ് ചെയ്യണേ. ഞാൻ അഥവാ ഉറങ്ങിപ്പോയാൽ വിളിച്ചേക്കണേ"

"എന്തിനാ ആറുമണിക്ക് എഴുന്നേൽക്കുന്നെ? ഇവിടുന്ന് ഒൻപതരക്ക് ഇറങ്ങിയാൽ പോരെ?"

"താൻ നോക്കിക്കോ നാളത്തെ ഇവിടുത്തെ കാര്യങ്ങൾ" നെറ്റിയിൽ ഒരു ഉമ്മകൊടുത്തുകൊണ്ട് അരുൺ പറഞ്ഞു.

രാവിലെ തനുജ ഉണർന്നപ്പോൾ അരുകിൽ അരുൺ ഇല്ലായിരുന്നു. അവൾ സമയം നോക്കി, ആറര ആയിരിക്കുന്നു. അലാം ചതിച്ചല്ലോ. പെട്ടെന്ന് തന്നെ ടോയ്ലെറ്റിൽ കയറിയതിനു ശേഷം അടുക്കളയിൽ ചെന്ന അവളുടെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. അരുൺ ചായ ഇടുന്നു, അച്ഛൻ പുട്ടിനു നനക്കുന്നു, അമ്മ സവാള അരിയുന്നു.

"ഹലോ ഉണർന്നോ? വാ ചായകുടിക്കാം" ചായക്കപ്പ് നീട്ടി ചിരിച്ചുകൊണ്ട് അരുൺ.

" എന്താ എന്നെ വിളിക്കാഞ്ഞേ?" പതിഞ്ഞ ശബ്ദത്തിൽ അവൾ ചോദിച്ചു.

"യാത്രാക്ഷീണം ഇല്ലേ, അതാ താൻ ഉറങ്ങിക്കോട്ടെ എന്ന് കരുതിയത്."

അപ്പോഴേക്ക് അച്ഛനും അമ്മയും ചെയ്തു കൊണ്ടിരുന്ന പണിതീർത്തു ചായക്കപ്പ് കയ്യിലെടുത്തു. ഊണുമുറിയിൽ കസേരയിലിരുന്ന് ചായകുടിക്കുമ്പോൾ അവർ തമ്മിൽ വിശേഷങ്ങൾ കൈമാറുന്നതും ചില രാഷ്ട്രീയക്കാരെ വിമർശിക്കുന്നതുമെല്ലാം തനുജ കേട്ടിരുന്നു. തന്റെ അമ്മ ഇരുന്നു ചായ കുടിക്കുന്നത് അവൾ കണ്ടിട്ടില്ല.. അടുക്കളയിൽ ജോലി ചെയ്തുകൊണ്ട് ഇടയ്ക്കിടെ കുടിക്കും.. അല്ലെങ്കിൽ തണുത്തു കഴിയുമ്പോൾ

💬 Comments

View all comments