0%

Chapter Title : വിവാഹാനന്തരം നവവധുവിൻ്റെ ചിന്ത [DKC]

Author : Kambikathakal Read All Parts 250

'വീട്ടു ജോലി സംസ്ക്കാരം' അവൾക്ക് അത്ഭുതവും കുറ്റബോധവും ഒരുപോലെ നൽകി. അവൾക്ക് സാവിത്രി എന്ന അമ്മായിഅമ്മയോട് അതിരറ്റ ബഹുമാനം തോന്നി. മകനെക്കൊണ്ട് തിന്ന പാത്രം പോലും കഴുകിക്കാത്ത തന്റെ അമ്മയോട് ഒരു ചെറിയ പിണക്കവും.

" നാളെ സെക്കന്റ്‌ സാറ്റർഡേ അല്ലെ ആർക്കും ജോലിക്ക് പോകണ്ടല്ലോ.. എന്താ നാളെ ഇവിടുത്തെ പരിപാടി?" അലക്കിയ തുണി മടക്കിക്കൊണ്ട് തനുജ അരുണിനോട് ചോദിച്ചു.

"അത് നാളെ തനിക്ക് കാണാം... ഒരു സർപ്രൈസ്"...മടക്കിയ തുണികൾ അലമാരയിൽ തരംതിരിച്ചു വക്കുന്നതിനിടയിൽ അരുൺ പറഞ്ഞു.

തനുവിന് അന്നത്തെ അനുഭവം ശരിക്കും സർപ്രൈസ് ആയിരുന്നു. രാവിലെ തന്നെ സാവിത്രി അലക്കാനുള്ള തുണിയെല്ലാം കഴുകാൻ വാഷിംഗ്‌ മെഷീനിൽ ഇട്ടു. തനു അപ്പോഴേക്കും ചായ തയ്യാറാക്കി. ചായകുടി കഴിഞ്ഞു നാലുപേരും കൂടെ നടക്കാനിറങ്ങി...ഒരു മണിക്കൂറോളം ആ നടപ്പ് തുടർന്നു. തിരിച്ചു വരുന്ന വഴി ഉഡുപ്പി ഹോട്ടലിൽ കയറി പ്രാതൽ കഴിച്ചു. അപ്പോൾ 'ഒരു നേരമെങ്കിലും ഈ അടുക്കള ഒന്ന് അടച്ചിടാൻ പറ്റിയിരുന്നെങ്കിൽ' എന്ന് ആന്മഗതം ചെയ്യുന്ന അമ്മയെ തനുജക്ക് ഓർമ വന്നു. വീട്ടിലെത്തിക്കഴിഞ്ഞു അച്ഛനും അമ്മയും പത്രം വായിക്കുന്നതും നാട്ടുകാര്യവും വീട്ടുകാര്യവും എല്ലാം ചർച്ചചെയ്യുന്നതും ഇടയ്ക്ക് തനുജയോട് അഭിപ്രായം ചോദിക്കുന്നതും കണ്ടപ്പോൾ തനുജ മനസ്സിൽ ഓർത്തു ' ഇന്നെല്ലാരും വളരെ റിലാക്സ്ഡ് മോഡിൽ ആണല്ലോ'

അമ്മ അടുക്കളയിൽ കയറുന്നതിനു മുൻപ് തന്നെ അരുണും തനുജയും ചേർന്ന് അലക്കികിടന്ന തുണിയെല്ലാം വിരിച്ചിട്ടു. ഇന്ന് അടുക്കള ഭരണം അമ്മയ്ക്കാണ്. അച്ഛൻ ഫാൻ എല്ലാം തുടക്കുന്നു, അരുൺ ടോയ്ലറ്റ് കഴുകുന്നു. ഇതെല്ലാം കണ്ടപ്പോൾ തനുജ മോപ് എടുത്ത് തറ തുടക്കാൻ തുടങ്ങി. പക്ഷെ

💬 Comments

View all comments