Chapter Title : വിവാഹാനന്തരം നവവധുവിൻ്റെ ചിന്ത [DKC]
അവളുടെ ചിന്തകൾ മുഴുവൻ തന്റെ അമ്മയെക്കുറിച്ചായിരുന്നു... അടുക്കള ജോലി എല്ലാം തീർത്തു കഴിഞ്ഞു കുതിർത്തുവച്ച തുണിയുമായി അലക്കു കല്ലിനോട് മല്ലിടുന്ന അമ്മയെക്കുറിച്ച് ... എല്ലാവരും കിടപ്പുമുറിയിൽ കയറുമ്പോൾ തറ തുടക്കാൻ സമയം കണ്ടെത്തുന്ന അമ്മയെക്കുറിച്ച്...
.
അന്ന് രാത്രിയിൽ കിടക്കുന്നതിനു മുൻപ് തനുജ അരുണിനോട് പറഞ്ഞു
"അരുണിന്റെ അക്കൗണ്ട് നമ്പർ തരാൻ ഓർക്കണേ"
"എന്തിനാ... കാശ് അടിച്ചുമാറ്റാനാണോ?" ഒരു ചെറുചിരിയോടെ അരുൺ ചോദിച്ചു
"സ്കൂളിൽ കൊടുക്കാനാണ്. ഇത്രയും നാൾ എന്റെ അക്കൗണ്ടിൽ ആണ് ശമ്പളം വന്നിരുന്നത്. അതിനി അരുണിന്റെ അക്കൗണ്ടിൽ ആക്കാമല്ലോ"
"അതെന്തിന്? അത് നിന്റെ അക്കൗണ്ടിൽ തന്നെ വരേണ്ട, നീ അധ്വാനിച്ചതിന്റെ പണമാണ്. പിന്നെ ഞങ്ങൾക്ക് ഒരു ജോയിന്റ് അക്കൗണ്ട് ഉണ്ട്. എല്ലാമാസവും ഒരു തുക അച്ഛനും അമ്മയും ഞാനും ആ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യും. വീട്ടിലെ പൊതു ചെലവെല്ലാം ആ അക്കൗണ്ടിൽ നിന്നാണ്. നിനക്കും അങ്ങനെ ചെയ്യാം.."
- അരുണിനെ അത്ഭുതത്തോടെ നോക്കിയ തനുജയുടെ മനസ്സിൽ കൂട്ടുകാരിക്ക് ഒരു ഗിഫ്റ്റ് വാങ്ങാൻ പപ്പയോടു കാശിനു കെഞ്ചുന്ന അമ്മയുടെ രൂപമായിരുന്നു.
പിറ്റേന്ന് രാവിലെ തനുജ അടുക്കളയിൽ ചെല്ലുമ്പോൾ സാവിത്രി ചായ ഊറ്റുവായിരുന്നു. തനുജ പുറകിൽ കൂടി ചെന്ന് സാവിത്രിയെ കെട്ടിപ്പിടിച്ചു. പിന്നെ കവിളിൽ ഒരുമ്മ കൊടുത്തു. എന്നിട്ട് പറഞ്ഞു
"ഈ വീട്ടിൽ വന്നപ്പോൾ മുതൽ ഞാൻ ഓരോന്ന് കണ്ടും കേട്ടും അത്ഭുതപ്പെടുവായിരുന്നു. ഒരുമാതിരി ആലിസ് ഇൻ വണ്ടർലാൻഡ് ലെ ആലീസിനെപ്പോലെ. എല്ലാരും ചേർന്ന് ഒരു വീട്ടിലെ ജോലി മുഴുവൻ ചെയ്യുന്നതൊക്കെ എനിക്ക് ശരിക്കും അപരിചിതമാണ്. അമ്മ ഒരു മിടുക്കി തന്നെ"
"തനുവിന് ശരിക്കും മിടുക്കി ആരാണെന്നറിയണോ? വാ
💬 Comments
View all comments