Chapter Title : വിവാഹവാർഷിക സമ്മാനം
ഇത്രയും കാലം കാണാത്ത ഒരു പ്രകാശം അവൾ കണ്ടു.
"എങ്ങോട്ടാ രാജീവേട്ടാ ഇത്ര രാവിലെ."
"ഞാൻ ഒന്ന് മനുവിനെ കാണാൻ അവന്റെ കോളേജ് വരെ പോകുക ആണ്."
"എന്നാൽ ഞാനും വരാം കൂടെ."
"വേണ്ട." സീതാലക്ഷ്മി വന്നാൽ തന്റെ പ്ലാൻ മുഴുവൻ തെറ്റും എന്നറിയുന്ന രാജീവൻ പറഞ്ഞു.
"എനിക്ക് അവിടെ വേറെ കുറച്ചു കാര്യം കൂടി ഉണ്ട്. കൂടെ മനുവിനെ ഒന്ന് കാണുന്നു എന്നെ ഉള്ളൂ."
രാജീവൻ മനുവിന്റെ കോളേജിൽ എത്തി. മനു തന്റെ ക്ലാസിനു മുൻപിൽ നിൽക്കുമ്പോൾ രാജീവനെ കണ്ടു ഓടി വന്നു. മനു തന്റെ കൂട്ടുകാർക്കെല്ലാം രാജീവനെ പരിചയപ്പെടുത്തി. അങ്ങനെ കുറച്ചു നേരം സംസാരിച്ചു കഴിഞ്ഞപ്പോൾ.
"എനിക്ക് നിന്നോട് കുറച്ചു സംസാരിക്കണം. നിനക്കു ഇനി ക്ലാസ് ഉണ്ടോ?"
"ഞങ്ങൾക്ക് ഇനി ലാബ് ആണ്. സീനിയർ ബാച്ചിന്റെ ലാബ് എക്സാം നടക്കുക ആണ്. അത് കൊണ്ട് ഞങ്ങൾക്ക് ക്ലാസ് ഇല്ല."
"നീ ഞങ്ങളുടെ വാർഷികത്തിന് ഉണ്ടാകുമോ"
"ഞങ്ങളുടെ ലാബ് എക്സാമിന്റെ ഡേറ്റ് ഇട്ടൂ. നിങ്ങളുടെ വാർഷികത്തിന് അന്ന് ആണ്. ഞാൻ സന്ധ്യ ആവും വീട്ടിൽ എത്താൻ. ഞാൻ അമ്മയോട് ഫോൺ ചെയ്തു പറയട്ടെ."
താൻ മനസ്സിൽ കണക്കു കൂട്ടിയത് മുഴുവൻ അതെ പോലെ സംഭവിക്കുന്നത് ഓർത്തു രാജീവന്റെ മനസ്സിൽ സന്തോഷം തിരതല്ലി.
"എന്നാൽ നീ അവളോട് പറയണ്ട. അവൾക് ഒരു സർപ്രൈസ് ആകട്ടെ. എനിക്ക് നിന്നോട് കുറച്ചു സംസാരിക്കണം. നമ്മുക്ക് പുറത്തു പോകാം"
രാജീവനും മനുവും കൂടി കോളേജിന് പുറത്തു വന്നു ഒരു ഓട്ടോ പിടിച്ചു എന്നിട്ട് രാജീവൻ ഒരു ബാർ ഹോട്ടലിന്റെ പേര് പറഞ്ഞു.
💬 Comments
View all comments