0%

Chapter Title : വിവാഹവാർഷിക സമ്മാനം

Author : asuran Read All Parts 2.1K

ഓട്ടോയിൽ പിന്നെ രണ്ടു പേരും സംസാരിച്ചില്ല. ഓട്ടോ ഹോട്ടലിന്റെ മുന്നിൽ നിർത്തി. രാജീവൻ മനുവിനെയും കൂട്ടി ബാറിനുള്ളിലേക് നടന്നു. മനു ആകപ്പാടെ പകച്ചു നിൽക്കുകയായിരുന്നു. അച്ഛൻ വല്ലപ്പോഴും കുറച്ചു മദ്യപിക്കും എങ്കിലും തന്നെയും കൂട്ടി ഒരു ബാറിലേക്ക് വരും എന്നത് അവന്റെ സങ്കല്പത്തിനും അപ്പുറത്ത് ആയിരുന്നു. എന്തായാലും എന്തോ ഭയങ്കര സീരിയസ് കാര്യം ആണ് എന്ന് അവന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു.

രാജീവൻ ഒരു ഹാഫ് സിഗ്‌നേച്ചർ വിസ്കി സോഡാ ടച്ചിങ്സ് ഒക്കെ പറഞ്ഞു. സപ്പ്‌ളയർ വിസ്കി കൊണ്ടുവന്നപ്പോൾ രാജീവൻ രണ്ടു ഗ്ലാസിൽ ഒഴിച്ച് എന്നിട്ട് തന്റെ ഗ്ലാസ് ഒരൊറ്റ വലിക്ക് തീർത്തു. എന്നിട്ട് രണ്ടാമത്തെ പെഗും ഒഴിച്ചു, അതും ഒരൊറ്റ വലിക്ക് തീർത്തു. മനുവിന് ഇത് ഒരു പുതിയ അനുഭവം ആയിരുന്നു. അവൻ ഹോസ്റ്റലിൽ കള്ളു കുടിക്കാറുണ്ടെങ്കിലും അച്ഛന്റെ മുന്നിൽ അങ്ങനെ അടിക്കാൻ ഒരു.മടി. രണ്ടെണ്ണം അടിച്ച ആ തരിപ്പിൽ രാജീവൻ മനുവിനെ പിടിച്ചു അടുത്തിരുത്തി എന്നിട്ട് ചോദിച്ചു.

"നിനക്കു ഇവിടെ വല്ല ചുറ്റികളിയും ഉണ്ടോ? ഉണ്ടെങ്കിൽ അച്ഛനോട് പറയാൻ മടിക്കേണ്ട."

രാജീവന് ചോദിക്കേണ്ട ചോദ്യം ഇതൊന്നും അല്ല പക്ഷെ നേരിട്ട് കാര്യത്തിലേക് വരാൻ ഒരു മടി. അത് കൊണ്ട് ചുറ്റിവളഞ്ഞു വരികയാണ്.

"ഏയ് അങ്ങനെ ഒന്നും ഇല്ല" മനു തലതാഴ്ത്തി ചിരിച്ചു കൊണ്ട് പറഞ്ഞു.

"നിനക്കു എങ്ങനത്തെ പെണ്ണുങ്ങളെ ആണ് ഇഷ്ടം".

"എനിക്ക് നല്ല വെളുത്ത സുന്ദരികളെ ആണ് ഇഷ്ടം". അച്ഛന്റെ ഉദ്ദേശം അറിയാത്തതു കൊണ്ട് ഒരു ഡിപ്ലോമാറ്റിക്കൽ ഉത്തരം കൊടുത്തു. അച്ചന്റെ അടുത്ത ചോദ്യം അവൻ തീരെ പ്രതീക്ഷിക്കാത്തത് ആയിരുന്നു.

"ഈ വെളുത്ത സുന്ദരി

💬 Comments

View all comments