Chapter Title : വിവാഹവാർഷിക സമ്മാനം 3
അവിടുന്ന് തിരിച്ചു. രാജീവൻ തിരിച്ചു വരുമ്പോൾ മുഴുവനും വീണയുടെ അച്ഛനെ പറ്റിയാണ് ആലോചിച്ചത്. ഒരച്ഛന്റെ ആത്മരോദനം അയാൾക്ക് മനസ്സിലാവുമായിരുന്നു. വീട്ടിൽ തിരിച്ചെത്തി അവർ സീതയെ കാര്യങ്ങൾ മുഴുവനും ഗ്രഹിപ്പിച്ചു. മനുവിന്റെ എടുത്തുചാട്ടത്തിൽ സീതക്ക് ദേഷ്യം വന്നെങ്കിലും അത് അടക്കാൻ രാജീവൻ അവളെ ഉപദേശിച്ചു.എല്ലാം കഴിഞ്ഞു രാവിലെ ആറ് മണി ആയപ്പോൾ അവർ ഉറങ്ങാൻ കിടന്നു മനു ഇനി പ്രശ്നങ്ങൾ ഒന്നും വേണ്ട എന്ന് വെച്ചു മൊബൈൽ സൈലന്റ് ആക്കി. രാജീവന് കിടന്നിട്ടും ഉറക്കം വന്നില്ല. അയാൾ തന്റെ മനസ്സിലുള്ളത് സീതാലക്ഷ്മിയോട് പറഞ്ഞു. സീത രാജീവനോട് തന്റെ സമ്മതം അറിയിച്ചതിനു ശേഷം ഒരു മറുചോദ്യം ചോദിച്ചു. "നമ്മുക്ക് മനുവിന്റെ മനസ്സിൽ ഉള്ളതും അറിയേണ്ടേ." "അതും ശരിയാ. പക്ഷെ ഒരു പെൺകുട്ടിയുടെ ജീവിതത്തിന്റെ കാര്യം ആണ് എന്നാലോചിക്കുമ്പോൾ..." രാജീവൻ അത് മുഴുമിപ്പിച്ചില്ല. എന്തായാലും പിറ്റേന്ന് മനു ആയി സംസാരിക്കാൻ തീരുമാനിച്ചു കൊണ്ടവർ ഉറക്കത്തിലേക്ക് കടന്നു. പിറ്റേന്ന് മനു ആയി വീണയുടെ കല്യാണകാര്യം രാജീവൻ സംസാരിച്ചു. ദുർനടപ്പുക്കാരി പട്ടം ലഭിക്കും എന്നറിഞ്ഞിട്ടും അത്രയും ആൾക്കാരുടെ മുന്നിൽ വെച്ചു തന്റെ മാനവും ജീവനും രക്ഷിച്ച വീണയോട് മനുവിന് ചെറിയ പ്രേമം ഒക്കെ തോന്നി തുടങ്ങിയിരുന്നു. അത് കൊണ്ട് മനുവിന്റെ ഭാഗത്തു നിന്നും ഒരെതിർപ്പും ഉണ്ടായില്ല. പിന്നെ കാര്യങ്ങൾ എല്ലാം ശരവേഗത്തിൽ ആയിരുന്നു. രാജീവൻ വീണയുടെ അച്ഛനെ വിളിച്ചു സംസാരിച്ചു. കാര്യങ്ങൾ ഒരു കരക്ക് അടുക്കുന്നതിൽ അദ്ദേഹവും സന്തോഷിച്ചു. സ്കൂളിലെ പെൺകുട്ടികളുടെ ആരാധ്യ പുരുഷനായിരുന്ന മനു രാജീവ് തന്റെ ഭർത്താവ് ആയി വരുന്നു എന്നത് വീണക്ക് ഒരു സ്വപ്ന സൗഭാഗ്യം ആയിരുന്നു. തന്റെ മൂകാനുരാഗം സഫലം ആകുന്നതിൽ വീണയും സന്തോഷിച്ചു. ജാതക പൊരുത്തം നോക്കിയപ്പോൾ ഉത്തമത്തിൽ ചേർച്ചയും പാപഗ്രഹസാമ്യവും ഉണ്ട്. മൂന്ന് മാസം കഴിഞ്ഞുള്ള ഒരു മുഹൂർത്തത്തിൽ കല്യാണം നടത്താനും തീരുമാനമായി. മൂന്ന് മാസത്തെ സമയം പെട്ടന്ന് കടന്നു പോയി. മനുവും വീണയും വിവാഹിതരായി. വിവാഹം സൽക്കാരം മധുവിധു എല്ലാം പെട്ടന്ന് കടന്ന് പോയി. വീണക്ക് മനുവിന്റെ വീട്ടുക്കാരെ ഭയങ്കര ഇഷ്ടമായി. തന്റെ വീട് മാതിരി മൂടി കെട്ടിയ അന്തരീക്ഷം അല്ല മനുവിന്റെ വീട്ടിൽ. അന്ന്
💬 Comments
View all comments