Chapter Title : വിവാഹവാർഷിക സമ്മാനം 3
ഉണ്ട്. മൂന്ന് മാസം കഴിഞ്ഞുള്ള ഒരു മുഹൂർത്തത്തിൽ കല്യാണം നടത്താനും തീരുമാനമായി. മൂന്ന് മാസത്തെ സമയം പെട്ടന്ന് കടന്നു പോയി. മനുവും വീണയും വിവാഹിതരായി. വിവാഹം സൽക്കാരം മധുവിധു എല്ലാം പെട്ടന്ന് കടന്ന് പോയി. വീണക്ക് മനുവിന്റെ വീട്ടുക്കാരെ ഭയങ്കര ഇഷ്ടമായി. തന്റെ വീട് മാതിരി മൂടി കെട്ടിയ അന്തരീക്ഷം അല്ല മനുവിന്റെ വീട്ടിൽ. അന്ന് രാത്രിയില്ലേ പ്രശ്നത്തിൽ രാജീവൻ കാണിച്ച പക്വത വീണയെ രാജീവന്റെ ഫാൻ ആക്കി മാറ്റിയിരുന്നു. തന്റെ അച്ഛൻ ആയിരുന്നെങ്കിൽ തനിക്കു രണ്ടെണ്ണം പൊട്ടിച്ചു അവിടെ മുഴുവൻ ശബ്ദകോലഹലം ഉണ്ടാക്കിയിട്ടുണ്ടാവുമായിരുന്നു. വീട്ടിലെ എല്ലാം ഇഷ്ടപെട്ടെങ്കിലും ഒരു കാര്യം വീണക്ക് ശരിയായി തോന്നിയില്ല. മനുവും സീതാലക്ഷ്മിയും ചുണ്ടോട് ചുണ്ട് ഉമ്മ വെക്കുന്നതിൽ അവൾക്ക് അസ്വാഭാവികത തോന്നി. രാജീവന്റെ മുന്നിൽ വെച്ചും അവർ അപ്രകാരം ചെയുന്നത് കൊണ്ട് അവൾക്ക് പ്രത്യേകിച്ച് ഒന്നും ചോദിക്കാൻ തോന്നിയില്ല പക്ഷെ അത് ഒരു കരടായി മനസ്സിൽ കിടന്നു. മനുവിന്റെ വീട്ടുക്കാരെ പറ്റി മതിപ്പ് കൂട്ടാൻ വീണക്ക് പിന്നെയും അനുഭവങ്ങൾ ഉണ്ടായി. അവർ ബാംഗ്ലൂരിൽ വീടെടുത്തു താമസിക്കാൻ തുടങ്ങിയതിനു ശേഷം സീതാലക്ഷ്മി അവരുടെ കൂടെ കുറച്ചു ദിവസം താമസിക്കാൻ ചെന്നു. ഭക്ഷണകാര്യത്തിൽ തീരെ ശ്രദ്ധ ഇല്ലാത്ത വീണയെ സീത നിർബന്ധിച്ചു ഭക്ഷണം കഴിപ്പികുമായിരുന്നു. അവൾ ഓഫീസിലേക് റെഡി ആവാൻ ലേറ്റ് ആയാൽ, വീണ റെഡി ആവുന്നതിനു കൂടെ അവൾക്ക് ഭക്ഷണം വാരി കൊടുക്കാൻ സീത മടി കാണിച്ചില്ല. ഒരു ദിവസം വീണക്ക് ഓഫീസിൽ പ്രസന്റേഷൻ ഉണ്ടായിരുന്നു. അവൾക്കറിയാം അവൾ വെസ്റ്റേൺ ഫോർമൽസ് ധരിച്ചാൽ അവളുടെ ആത്മവിശ്വാസം കൂടും എന്ന്. അവൾ മടിച്ചു
💬 Comments
View all comments