0%

Chapter Title : വിവാഹവാർഷിക സമ്മാനം 3

Author : asuran Read All Parts 911

മടിച്ചു വെസ്റ്റേൺ ഫോർമൽസ് ധരിച്ചു റൂമിൽ നിന്നും പുറത്തു വന്നു. സീത അത് കണ്ടപ്പോഴേ വീണയെ നോക്കി പുഞ്ചിരിച്ചു. "മോൾക്ക് ചുരിദാറിലും ചേരുന്നത് സ്കെർട്ടും ടോപ്പും ആണ്." അതും വീണക്ക് പുതിയ അനുഭവം ആയിരുന്നു. മുട്ടിനു മുകളിലുള്ള സ്കർട്ട് ഇട്ടാൽ തന്റെ അമ്മയുടെ ശകാരത്തെ പറ്റി അവളൊന്നാലോചിച്ചു. അമ്മായിഅമ്മയുടെ അഭിനന്ദനം കിട്ടിയ വീണ സീതയുടെ കവിളിൽ ഒരു മുത്തം കൊടുത്തു കൊണ്ട് ഓഫീസിലേക്കോടി. ആ വെളുത്ത സുന്ദരിയുടെ ഓട്ടം നോക്കി സീത നിന്നു. പിന്നെ ഒരിക്കൽ എല്ലാവരും കൂടി പുറത്ത് പോയപ്പോൾ വീണ കുറച്ചു വോഡ്ക കഴിച്ചതും ഒന്നും സംഭവിക്കാത്തമാതിരി കടന്നു പോയി. തന്റെ വ്യക്തിസ്വാന്തത്ര്യത്തിൽ യാതൊരുവിധ കൈകടത്തൽ നടത്താത്ത ആ മാതാപിതാക്കളെ അവൾ വളരെയധികം ഇഷ്ടപ്പെട്ടു. മനുവിന്റെ ഒന്നാം വിവാഹവാർഷികം വരികയാണ്. അവർ വാർഷികത്തിന് ട്രിപ്പ് പോകാൻ പ്ലാനിട്ടു. രാജീവൻ നോക്കുമ്പോൾ അയാളുടെ ltc ഡ്യൂ ആണ്. ഇത് പറഞ്ഞപ്പോൾ മനുവും വീണയും ഒരുമിച്ച് അവരെയും തങ്ങളെ കൂടെ ട്രിപ്പിന് ക്ഷണിച്ചു. അവർ ഒരുമിച്ച് മനാലിക്ക് ട്രിപ്പ് പോകാൻ പ്ലാൻ ഇട്ടു. എല്ലാവരും ബാംഗ്ലൂരിൽ ഒത്തുകൂടി അവിടുന്ന് ചണ്ഡീഗഡ് വരെ ഫ്ലൈറ്റിലും ചണ്ഡീഗഡിന് കാർ വാടകക്ക് എടുത്ത് മനാലി വരെ പോകാൻ ആയിരുന്നു പ്ലാൻ. യാത്രയുടെ എല്ലാ തയ്യാറെടുപ്പും മനു കമ്പനിക്ക് എല്ലാ യാത്ര തയ്യാറെടുപ്പുകൾ നടത്തി കൊടുക്കുന്ന ട്രാവല്സിനെ ഏൽപ്പിച്ചു. യാത്രക്ക് രണ്ട് ദിവസം മുൻപ് രാജീവനും സീതാലക്ഷ്മിയും ബാംഗ്ലൂരിൽ എത്തി. അവർ വീട്ടിൽ എത്തിയപ്പിൽ മനുവും വീണയും അവർക്കായി വാങ്ങിയ സമ്മാനങ്ങൾ നൽകി. രാജീവന് ഒരു ജീൻസും ടിഷർട്ടും, സീതക്ക് ഒരു വെള്ള

💬 Comments

View all comments