0%

Chapter Title : വിവാഹവാർഷിക സമ്മാനം 3

Author : asuran Read All Parts 912

മുട്ടറ്റം വരുന്ന ചുവന്ന സ്കെർട്ടും അതിന്റെ മാച്ചിങ് ഫ്ലോറൽ പാറ്റേൺ ഉള്ള വെള്ള ഷർട്ടും. ഇത് ധരിക്കില്ല എന്ന് പറഞ്ഞ സീതയെ മനുവും വീണയും കൂടി നിർബന്ധിച്ചു. ഒടുവിൽ രാജീവനും കൂടി പറഞ്ഞതോടെ പാതി മനസ്സോടെ സീത ആ ഡ്രസ്സ് ട്രിപ്പിന് പോകുമ്പോൾ ധരിക്കാം എന്ന് സമ്മതിച്ചു. പിറ്റേ ദിവസം വീണയും സീതാലക്ഷ്മിയും കൂടി ബ്യൂട്ടി പാർലർ പോയി രണ്ടു പേരും നല്ലവണ്ണം ഒന്ന് മിനുങ്ങി. ശരീരം മിനുക്കി പുറത്തേക്ക് വന്ന സീതയെയും വീണയെയും നോക്കി അച്ഛനും മകനും വെള്ളമിറക്കി. അങ്ങനെ അവര്‍ക്ക് ട്രിപ്പ്‌ പോകാനുള്ള ദിവസമായി. അവര്‍ എല്ലാവരും കൂടി ബാംഗ്ലൂര്‍ വിമാനതാവളത്തില്‍ നിന്നും ചണ്ഡിഗഡ് വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചു. ചണ്ഡിഗഡില്‍ എല്ലാ സൌകര്യവും മനുവിന്റെ കമ്പനി ചെയ്തു കൊടുത്തിരുന്നു. അവര്‍ അവിടെ എത്തിയപ്പോഴേക്കും അവര്‍ക്ക് പോകാനുള്ള കാര്‍ റെഡി ആയിരുന്നു. മനുവാണ് ഡ്രൈവ് ചെയ്തത്. വീണ മുന്നില്‍ കയറി. പിന്നില്‍ രാജീവനും സീതയും. ഏഴു മണികൂറോളം ഉള്ള ഡ്രൈവ് ഉണ്ട് ചണ്ഡിഗഡില്‍ നിന്നും മനാലിയിലേക്ക്. അവര്‍ ഓരോന്നും പറഞ്ഞു കൊണ്ടവരുടെ യാത്ര തുടങ്ങി. കുറച് സമയം കഴിഞ്ഞപ്പോഴേക്കും അവര്‍ ഹൈവേ കയറിയിരുന്നു. ഹൈവേ കയറിയതോടു കൂടി ട്രാഫിക്‌ കുറഞ്ഞു. ഇടക്ക് വരുന്ന ലോറികള്‍ അല്ലാതെ വേറെ ധാരാളം വാഹനങ്ങള്‍ ഒന്നും ഇല്ല. അവര്‍ കുറച് നേരം സംസാരിച്ചു. അത് കഴിഞ്ഞു സംസാരിക്കാനുള്ള വിഷയങ്ങള്‍ കഴിഞ്ഞപ്പോള്‍ സീതാലക്ഷ്മി ഉറക്കം വരുന്നു എന്ന് പറഞ്ഞു. സീത കാറിന്റെ വിന്റോവില്‍ തല വെച്ച് കിടക്കും എന്ന് വീണ വിചാരിചു. വീണ നോക്കുമ്പോള്‍ സീത രാജീവന്റെ മടിയില്‍ തല വെച്ച

💬 Comments

View all comments