Chapter Title : വിവേകും പ്രവീണും പിന്നെ ലക്ഷ്മിയും 1 [Shamna sajida]
വിവേകും പ്രവീണും പിന്നെ ലക്ഷ്മിയും 1
Vivekum Pravinayum Pinne Lakshmiyum Part 1 | Author : Shamna Sajida
നിങ്ങള് സ്വെറ്ററും ടൂത്ത് ബ്രഷും എടുത്തിട്ടില്ലല്ലോ. എൻറെ കൈകൾ എല്ലായിടത്തും എത്തണം എന്ന് പറഞ്ഞാൽ എങ്ങനാ. സ്വന്തം കാര്യങ്ങൾ എങ്കിലും ഒന്ന് ഉത്തരവാദിത്തോടുകൂടി ചെയ്തൂടെ."
"എൻറെ പൊന്നു ഭാര്യേ, നീ ഇനി തുടങ്ങാൻ നിക്കല്ലേ. ഞാൻ കാലിഫോർണിയയിലേക്കാണ് പോകുന്നത്. അവിടെ തണുപ്പില്ല. പോരാത്തതിന് ഹോട്ടലിൽ ഫ്രീയായിട്ട് ടൂത്ത് ബ്രഷും കിട്ടും,"
ഞാൻ എൻ്റെ ഭാഗം ന്യായീകരിക്കാൻ ശ്രമിച്ചു.
"ഓ വിവേക്, ഞാൻ കാലിഫോർണിയയെപ്പറ്റിയല്ല പറഞ്ഞത്. വിമാനത്തിൽ യൂസ് ചെയ്യുന്നതിനാണ്. ലോങ്ങ് ഫ്ലൈറ്റ് അല്ലേ. നിങ്ങൾ ഇങ്ങനെയാണ്, ഒന്നിനെപ്പറ്റിയും ആലോചിക്കില്ല,"
എൻ്റെ നെറ്റിയിൽ പതുക്കെ തട്ടിക്കൊണ്ട് അവൾ പരിഭവത്തോടെ പറഞ്ഞു. പക്ഷേ അവളുടെ വാക്കുകളിലും പരിഭവത്തിലും ഒരുപാട് സ്നേഹം ഒളിഞ്ഞിരിപ്പുണ്ടെന്ന് എനിക്കറിയാമായിരുന്നു.
"ആ പിന്നെ, ഇന്ന് ഗ്രോസറി ഷോപ്പിങ്ങിന് പോയപ്പോൾ സേവിയർ അങ്കിളിനെയും നീതു ചേച്ചിയെയും കണ്ടിരുന്നു. അപ്പോ ആ ചേട്ടൻ പറഞ്ഞു, നിങ്ങളുടെ ബെസ്റ്റ് ഫ്രണ്ട് പ്രവീൺ കാലിഫോർണിയയിലാണെന്ന്," ഇഷ പറഞ്ഞു.
ഞാൻ ഒന്ന് മൂളി. അതിൽ കൂടുതൽ ഒന്നും പറയാൻ എനിക്ക് താൽപര്യമില്ലായിരുന്നു.
"നിങ്ങൾ ബെസ്റ്റ് ഫ്രണ്ട്‌സ് അല്ലേ, എന്നിട്ട് ഇത്രയും വർഷമായിട്ടും നിങ്ങൾ തമ്മിൽ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല?. നിങ്ങളുടെ പഴയ ഫോട്ടോകളിൽ മാത്രമേ ഞാൻ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ. ഈഷയുടെ ചോദ്യം എന്നെ വല്ലാതെ അലട്ടി.
"ഞാൻ ലണ്ടനിലോട്ട് വന്നപ്പോൾ അവൻ ഇന്ത്യയിൽ തന്നെ നിന്നു. അതുകൊണ്ട് പിന്നെ ഞങ്ങൾക്ക് ഒരുമിച്ച് കാണാൻ കഴിഞ്ഞിട്ടില്ല,"
ഞാൻ അവളോട് പറഞ്ഞു, പക്ഷേ അത്
💬 Comments
View all comments