0%

Chapter Title : വിവേകും പ്രവീണും പിന്നെ ലക്ഷ്മിയും 1 [Shamna sajida]

Author : kkstories Read All Parts 3.1K

ഞങ്ങൾ ആഗ്രഹിച്ചതെല്ലാം ഞങ്ങൾക്ക് ലഭിച്ചു തുടങ്ങി. പബ്ബും കള്ളും ഒക്കെയായി ഞങ്ങളുടെ അവധി ദിവസങ്ങൾ ഞങ്ങൾ ഉല്ലസിച്ചു. ക്രിസ്മസിന് ലോങ്ങ് ലീവ് കിട്ടിയപ്പോൾ ഞങ്ങൾ രണ്ടുപേരും മറ്റുള്ള കൊളീഗ്സിന്റെ കൂടെ ഗോവയിലേക്ക് ട്രിപ്പ് പോയി

കൂട്ടുകാരുമായി നന്നായി അടിച്ചുപൊളിച്ചു ഞങ്ങൾ. ഭക്ഷണം കഴിച്ചും മദ്യപിച്ചും ബൈക്കിൽ കറങ്ങിയും ക്ലബ്ബുകൾ സന്ദർശിച്ചും ഞങ്ങൾ ഗോവയിൽ സമയം ചെലവഴിച്ചു.

അങ്ങനെ ആഘോഷങ്ങൾ ഒക്കെ കഴിഞ്ഞ് ന്യൂ ഇയർ നൈറ്റും അവിടെ നിന്ന് എൻജോയ് ചെയ്തു തിരിച്ച് നാട്ടിലോട്ട് തന്നെ മടങ്ങി.

ഫ്ലാറ്റിലെത്തിയപ്പോ പുലർച്ചെ ആയിട്ടുണ്ട്. പ്രവീൺ അവൻറെ റൂമിലോട്ടു പോയി. ഞാൻ എന്റെതിലേക്കും.

തിരിച്ചെത്തിയ കാര്യം വീട്ടിലോട്ട് വിളിച്ചു പറയാം എന്നോർത്ത് ഫോൺ എടുത്തു നോക്കിയപ്പോൾ ഫോണിൽ ചാർജില്ല.

ചാർജർ ബാഗിൽ ഞാൻ തിരഞ്ഞു, പക്ഷെ എനിക്ക് അത് കിട്ടിയില്ല. ഒരുപക്ഷേ ഹോട്ടൽ മുറിയിൽ മറന്നുവെച്ചിട്ടുണ്ടാകാം. ശെ....

അന്ന് എല്ലാവരും നോക്കിയ ഫോൺ ഉപയോഗിച്ചിരുന്നത് കൊണ്ട് എൻ്റെ മനസ്സിലേക്ക് ആദ്യം വന്നത് പ്രവീണിന്റെ ചാർജർ വാങ്ങുക എന്നായിരുന്നു.

"ഡാ പ്രവീണേ, നിൻ്റെ ചാർജറെവിടെ?

എൻ്റേത് ഗോവയിൽ വെച്ച് കളഞ്ഞുപോയെന്ന് തോന്നുന്നു," ഞാൻ എൻ്റെ മുറിയിൽ നിന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. പക്ഷേ അവൻ ബാത്ത്റൂമിലായിരുന്നതിനാൽ അവനത് കേൾക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് ഞാൻ എൻ്റെ മുറിയിൽ നിന്ന് അവൻ്റെ മുറിയിലേക്ക് ചെന്നു. ഒരുമിച്ച് താമസിക്കുന്നതിനാൽ ഞങ്ങൾക്കിടയിൽ അങ്ങനെ പ്രൈവസി ഇഷ്യൂസ് ഒന്നും ഉണ്ടായിരുന്നില്ല. ഞങ്ങൾ പരസ്പരം അനുവാദം ചോദിക്കാതെ തന്നെ റൂമിലേക്ക് കയറിപ്പോകുമായിരുന്നു.

അവൻ്റെ മുറി ശരിക്കും അലങ്കോലപ്പെട്ട് കിടക്കുവാണ്. സാധനങ്ങൾ ഒന്നും അടുക്കിവെക്കാൻ സമയം കിട്ടിയിട്ടില്ല.. അവൻറെ തുണികളും ഓഫീസ്

💬 Comments

View all comments