Chapter Title : വിവേകും പ്രവീണും പിന്നെ ലക്ഷ്മിയും 1 [Shamna sajida]
നോക്കി.
"വിവേക്... ഞാൻ ഇത് നിന്നോട് പറയുമ്പോൾ ദയവായി കളിയാക്കരുത്. ഞാൻ വർഷങ്ങളായി ഇത് രഹസ്യമായി സൂക്ഷിച്ചതാണ്. ഇന്നേവരെ ഞാൻ ആരോടും പറഞ്ഞിട്ടില്ല."
ഞാൻ ശ്രദ്ധയോടെ കേട്ടു. അവൻ അല്പനേരം നിർത്തി. എന്നിട്ട് തുടർന്നു, "വിവേക്... ഞാൻ ഒരു ക്രോസ് ഡ്രെസ്സറാണ്."
"ക്രോസ് ഡ്രെസ്സർ?" എനിക്ക് മനസ്സിലായില്ല.
"ഓപ്പോസിറ്റ് ജെൻഡർ യൂസ് ചെയ്യുന്ന വസ്ത്രം ധരിക്കാൻ ഇഷ്ടപ്പെടുന്ന കുറച്ച് ആളുകളുണ്ട് ഈ ലോകത്ത്. അവരെയാണ് ക്രോസ് ഡ്രെസ്സർ എന്ന് വിളിക്കുന്നത്. ഞാനുമൊരു ക്രോസ് ഡ്രെസ്സറാണ്, എനിക്ക് സ്ത്രീകളുടെ വസ്ത്രം ധരിക്കാനാണ് ഇഷ്ടം. എന്നാൽ അതിനർത്ഥം ഞാനൊരു ആൺകുട്ടിയല്ല എന്നല്ല. ഞാനൊരു സാധാരണ ആൺകുട്ടിയെപ്പോലെയാണ്, പക്ഷേ ഇടയ്ക്കിടെ പെൺകുട്ടിയെപ്പോലെ വസ്ത്രം ധരിക്കാനും പെരുമാറാനും എനിക്കിഷ്ടമാണ്," അവൻ എനിക്ക് കാര്യങ്ങൾ മനസ്സിലാക്കിത്തരാൻ ശ്രമിച്ചു.
എനിക്ക് ഇപ്പോഴും അത് മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരുന്നു. ഇതെല്ലാം എന്നെ സംബന്ധിച്ചിടത്തോളം പുതിയ കാര്യങ്ങളാണ്. ഒരു ആൺകുട്ടി എന്തിന് ഒരു സ്ത്രീയെപ്പോലെ വസ്ത്രം ധരിക്കാൻ ആഗ്രഹിക്കണം? ഇവൻ ഇനി ട്രാൻസ്ജെൻഡർ ആണോ!
"ഞാൻ ഇങ്ങനെയൊക്കെയാണ് വിവേക്. എന്നെപ്പോലെ വേറെയും ഒരുപാട് ആൺകുട്ടികൾ ഈ ലോകത്തുണ്ട്," അവൻ പറഞ്ഞു.
ഇതൊക്കെ കേട്ട് അവനെ കളിയാക്കി കൊല്ലണമെന്ന് മനസ്സ് പറയുന്നുണ്ട്. പക്ഷേ അവൻ്റെ മുഖത്ത് ഉള്ള ഭാവം. അതെങ്ങനെയാണെന്ന് എനിക്ക് വിവരിച്ചു തരാൻ അറിയില്ല.. അതുകൊണ്ടുതന്നെ അപ്പോൾ എനിക്കവനോട് അങ്ങനെ ചെയ്യാനും തോന്നിയില്ല.
"എടാ, ഇത് നിൻ്റെ ഒരുതരം സെക്സ് ഫാൻറസിയാണോ??" ഞാൻ മടിച്ചുകൊണ്ട് ചോദിച്ചു.
എന്തുകൊണ്ടാണ് ഒരാൾക്ക് ഇങ്ങനെയൊരു വിചാരം ഉണ്ടാകുന്നത് എന്ന് എനിക്കറിയില്ലായിരുന്നു. പക്ഷേ ഈ ലോകത്തിൽ ഇതിനേക്കാൾ വിചിത്രമായ കാര്യങ്ങൾ ആളുകൾ ചെയ്യാറുണ്ടല്ലോ.
"അയ്യോ, അങ്ങനെയൊന്നുമല്ല.
💬 Comments
View all comments