Chapter Title : വിവേകും പ്രവീണും പിന്നെ ലക്ഷ്മിയും 1 [Shamna sajida]
ഞാൻ മടിച്ചുകൊണ്ട് ചോദിച്ചു.
എന്തുകൊണ്ടാണ് ഒരാൾക്ക് ഇങ്ങനെയൊരു വിചാരം ഉണ്ടാകുന്നത് എന്ന് എനിക്കറിയില്ലായിരുന്നു. പക്ഷേ ഈ ലോകത്തിൽ ഇതിനേക്കാൾ വിചിത്രമായ കാര്യങ്ങൾ ആളുകൾ ചെയ്യാറുണ്ടല്ലോ.
"അയ്യോ, അങ്ങനെയൊന്നുമല്ല. ഞാൻ നിന്നോട് പറഞ്ഞില്ലേ ഞാനൊരു സാധാരണ ഒരു പുരുഷൻ തന്നെയാണ്. എടാ ഞാൻ നിന്നോട് വീണ്ടും പറയുവാ ഇത് ആരോടും പറയല്ല്. എനിക്ക് ഇതെല്ലാം നിന്നോട് വിശദീകരിക്കാൻ ഇപ്പോ കഴിയില്ല. പക്ഷേ നിനക്ക് ഇൻ്റർനെറ്റിൽ ഇതിനെക്കുറിച്ച് വായിക്കാം. പക്ഷേ ഞാൻ ഇൻ്റർനെറ്റിൽ നല്ലതും മോശവുമായ വിവരങ്ങൾ ഉണ്ടാകും. നിനക്ക് താൽപര്യമുണ്ടെങ്കിൽ വൈകുന്നേരം ഓഫീസിന് ശേഷം നമുക്ക് ഇതേക്കുറിച്ച് കൂടുതൽ സംസാരിക്കാം."
എന്നും പറഞ്ഞ് അവൻ റൂമിലോട്ട് കയറി. ഞാനവിടെ ഇരുന്നതേയുള്ളൂ.
കുറച്ചു കഴിഞ്ഞ് അവൻ ഓഫീസ് ലുക്കിൽ റൂമിൽ നിന്ന് ഇറങ്ങി. എന്നോടൊന്നും പറയാതെ അവൻ ഒറ്റയ്ക്ക് ഓഫീസിലേക്ക് പോയി. സാധാരണയായി ഞങ്ങൾ ഒരുമിച്ചാണ് ഓഫീസിലേക്ക് പോകാറുള്ളത്, പക്ഷേ ഇന്ന് അവൻ എന്നോട് ചോദിക്കാൻ പോലും മെനക്കെട്ടില്ല.
ഞാൻ കുറച്ചുനേരം സോഫയിൽ ഇരുന്നു. എനിക്കിതൊരു വലിയ പ്രശ്നമാക്കാൻ താൽപര്യമുണ്ടായിരുന്നില്ല. ഒരു സാധാരണ സുഹൃത്തിനെപ്പോലെ ഒന്നോ രണ്ടോ ദിവസം അവനെ കളിയാക്കിയിട്ട് ഈ വിഷയം അവിടെ വെച്ച് അവസാനിപ്പിക്കാനാണ് ഞാൻ ആഗ്രഹിച്ചത്. പക്ഷേ അവൻറെ സങ്കടം നിറഞ്ഞ മുഖം... സംഭവം സീരിയസ് ആണെന്ന് എനിക്ക് തോന്നി. ഞാൻ അല്പം വൈകിയാണ് ഓഫീസിലേക്ക് പോയത്.
ഓഫീസിൽ എത്തിയ ഉടൻ ഞാൻ കമ്പ്യൂട്ടർ ഓൺ ചെയ്ത് ഗൂഗിളിൽ 'ക്രോസ്-ഡ്രെസ്സിങ്' എന്ന് തിരഞ്ഞു. എനിക്കതിൻ്റെ സ്പെല്ലിങ് പോലും അറിയില്ലായിരുന്നു. ഗൂഗിളിൻ്റെ സഹായത്തോടെ ഞാൻ നിരവധി വിവരങ്ങൾ കണ്ടെത്തി. ചില വെബ്സൈറ്റുകളിൽ സ്ത്രീകളുടെ അടിവസ്ത്രങ്ങൾ ധരിച്ച പുരുഷന്മാരുടെ ചിത്രങ്ങൾ ഉണ്ടായിരുന്നു. മറ്റു ചില വെബ്സൈറ്റുകളിൽ ഒരു സ്ത്രീ വേഷം ധരിച്ച പുരുഷൻ മറ്റൊരു പുരുഷനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന വീഡിയോകളും ഞാൻ കണ്ടു. അത് എനിക്ക് അരോചകമായി തോന്നി. അങ്ങനെ ഓരോ വെബ്സൈറ്റിലും ബ്ലോഗിലും ഒക്കെ കയറി നോക്കി....
ദിവസം മുഴുവൻ കമ്പ്യൂട്ടർ സ്ക്രീനിലേക്ക് നോക്കിയതിനാൽ എൻ്റെ കണ്ണുകൾക്ക് വേദന തുടങ്ങി. ഞാൻ ഒരു ജോലിയും ചെയ്തില്ല. മാത്രമല്ല, ഇന്ന് പ്രവീൺ എന്നോട് സംസാരിച്ചതുമില്ല. സാധാരണയായി ഞങ്ങൾ
💬 Comments
View all comments