0%

Chapter Title : വിവേകും പ്രവീണും പിന്നെ ലക്ഷ്മിയും 1 [Shamna sajida]

Author : kkstories Read All Parts 3.1K

തിളങ്ങി. ഞാൻ അത് പുറത്തേക്കെടുത്തു.

ഇത് ധരിക്കുന്ന സ്ത്രീക്ക് നല്ല വലിപ്പമുള്ള മുല ആകുമല്ലോ. ഞാൻ മനസ്സിൽ ചിന്തിച്ചു.

സ്യൂട്ട്കേസിൽ ഇനിയും തപ്പി നോക്കണോ? ഞാൻ എൻ്റെ കൈയിലുള്ള ബ്രായിലേക്ക് നോക്കി. അവനെ കളിയാക്കാൻ ഇത് തന്നെ ധാരാളം. അതിൽ കൂടുതലൊന്നും തിരയേണ്ട ആവശ്യമില്ല. അന്ന് ഞാൻ അവിടെ വെച്ച് നിർത്തിയിരുന്നെങ്കിൽ ഇന്ന് ഞങ്ങളുടെ സൗഹൃദം തകരാതെ ഇരുന്നേനെ. ആ നിമിഷത്തെക്കുറിച്ച് ഓർക്കുമ്പോൾ ഞാൻ ഇപ്പോഴും ഖേദിക്കുന്നു. പക്ഷേ അന്ന് ഞാൻ ആ സാരികൾ മാറ്റിയിരുന്നില്ലെങ്കിൽ എനിക്ക് എൻ്റെ സുഹൃത്തിനെ മനസ്സിലാക്കാൻ കഴിയില്ലായിരുന്നു.

സോഫ്റ്റായ ആ സാരികൾ മാറ്റി അതിനടിയിൽ എന്താണെന്ന് നോക്കിക്കൊണ്ടിരുന്നപ്പോഴാണ് അരയിൽ ഒരു തോർത്ത് മാത്രം ചുറ്റി പ്രവീൺ ബാത്ത്റൂമിൽ നിന്ന് പുറത്തേക്ക് വന്നത്. മെലിഞ്ഞ ശരീരമായിരുന്നു അവന്റേത്.

എന്നെയും ഞാൻ തുറന്നു വച്ച സ്യൂട്ട്ക്കേസും കണ്ട അവൻ്റെ മുഖം വിളറി.

“എന്താണിവിടെ നടക്കുന്നത് വിവേക്? മറ്റൊരാളുടെ സ്വകാര്യ കാര്യങ്ങൾ അനുവാദം കൂടാതെ നോക്കരുതെന്നറിയില്ലേ നിനക്ക്?”

ഇന്നുവരെ പ്രവീൺ ഇത്രയും ഷാർപ്പായി സംസാരിക്കുന്നത് ഞാൻ കേട്ടിട്ടില്ലായിരുന്നു.

“ഡാ, നീ കൂളായിരിക്ക് പ്രവീണേ. നമ്മൾ തമ്മിൽ ഒരു രഹസ്യവും ഇല്ല എന്ന് നായിക്ക് 40 വട്ടം പറയുന്ന നീ തന്നെ എന്നോട് ഇത് ചെയ്തല്ലോ സാമദ്രോഹി" ഞാൻ നാടകീയമായി അവനോട് പറഞ്ഞു.

"എന്നാലും ആരാടാ അവള്. ഇതൊക്കെ ആരുടേതാ "

"ആരുടേമല്ല", അവൻ ദേഷ്യത്തോടെ മറുപടി പറഞ്ഞു.

" കയ്യോടെ പിടിച്ചിട്ടും അവൻറെ വർത്തമാനം കേട്ടില്ലേ ! "

" ഇത് ഞാൻ അമ്മയ്ക്കും എൻറെ പെങ്ങൾക്കും വേണ്ടി വാങ്ങിയതാണ്. "

അവൻ്റെ മറുപടിയിൽ എനിക്ക്

💬 Comments

View all comments