Chapter Title : വിയർപ്പൊഴുകുന്ന ദൂരങ്ങൾ [ഫ്ലോക്കി കട്ടേക്കാട്]
കാര്യമില്ല, ന്നാ അനക്കെങ്കിലും ബോധം ഉണ്ടുവോ ന്നു വിചാരിച്ചാൽ അതിനേക്കാൾ അപ്പുറത്താണ് നീ
ഇപ്പോൾ ഇക്ക ഗൾഫ് മതിയാക്കി തിരിച്ചു വരാനുള്ള പ്ലാൻ ആണ്. മൂപ്പരുടെ വാപ്പ, അലവിക്ക ഉണ്ടാക്കിയ വലിയ തെങ്ങിൻ തോപ്പ് ഭാഗം വെക്കാൻ വന്നപ്പോൾ, വിദേശത്ത് സെറ്റിൽഡ് ആയിട്ടുള്ള രണ്ട് പെങ്ങന്മാർക്കും അത് വേണ്ട. രണ്ട് പേർക്കും ഉള്ള ഷെയറിന്റെ ക്യാഷ് കൊടുത്തു തീർത്തപ്പോൾ ഇച്ചിരി കടം വന്നു. അത് തീർത്ത് കഴിഞ്ഞാൽ പിന്നേ നാട്ടിൽ വന്നു സെറ്റിൽഡ് ആകും. ഇതാണ് മൂപ്പരുടെ പ്ലാൻ….
ഇനിയും ഒരു 3 മാസം, അതിനുള്ള കാത്തിരിപ്പിലാണ് ഇക്കയും ഇത്തയും കൂടെ ഞാനും…..
ഈ തോപ്പ് കിടിലൻ ആണുട്ടോ, 40 ഏക്കറിൽ നിറഞ്ഞു നിൽക്കുന്ന തെങ്ങും ഇടക്ക് കുരുമുളകും. തൊപ്പിന്റെ ഒത്ത നടുക്ക് ഒരു ഫാം ഹൗസ് ഉണ്ട്. ഫാം ഹൌസ് എന്ന് പറഞ്ഞാൽ. ഒരു ഓടിട്ട നാലുകെട്ട്….. വീടിനു നടുവിലായി വലിയ നടുമുറ്റം, ചെറിയ അൾട്രേഷൻ നടത്തി ഇപ്പോൾ നല്ല കിടിലൻ ഒരു സ്വിമ്മിങ് പൂൾ ആക്കിയിട്ടുണ്ട്. പൂളിന് തൊട്ടടുത്ത് ഒരു ചെറിയ ബാർബിക്യു ഏരിയയും….
മൂപര് വന്നാൽ അവിടെയും ഒരു വിസിറ്റ്ഉണ്ടാകും. ഇത്തയും ഇക്കയും ഷാനമോളും പൂളിൽ കളിക്കും ഞാൻ മിക്കവാറും അവരെ കൊണ്ടു വിടും, ഫുഡ് ഒക്കെ പാർസൽ വാങ്ങി വരും അതൊക്കെ കഴിച്ഛ് രാത്രി ബാർബിക്യു ഒക്കെ ഉണ്ടാക്കി പിറ്റേന്ന് ആയിരിക്കും മടക്കം.
ഇവരെ കാണുമ്പോൾ എനിക്ക് സത്യത്തിൽ അസൂയ തോന്നാറുണ്ട്. അത്രക്ക് റൊമാന്റിക് ആണ് രണ്ട് പേരും. പരസ്പരം ഉമ്മ വെച്ചും അടികൂടിയും കളിച്ചും പോയ അവരുടെ പത്താം വിവാഹ
💬 Comments
View all comments