0%

Chapter Title : വിയർപ്പൊഴുകുന്ന ദൂരങ്ങൾ [ഫ്ലോക്കി കട്ടേക്കാട്]

“അനീഷേ ഷാന മോൾക് വീട്ടിൽ പോകണം എന്ന്……….. ഒന്ന് വരാമോ????”

മൂഞ്ചി, അരിയും മൂഞ്ചി മണ്ണണ്ണയും മൂഞ്ചി. ആകെ കൂടെ കിട്ടാനുണ്ടായിരുന്ന പഞ്ചസാരയും മൂഞ്ചുന്ന ലക്ഷണം ഞാൻ കാണുന്നുണ്ട്. കഞ്ചാവടിച്ചു വെളിവ് വരാത്ത തലയിൽ നല്ല തണുത്ത വെള്ളം കോരി ഒഴിച് നന്നായി ഒന്ന് കുളിച്ചു. നേരെ ഇത്തയുടെ വീട്ടിൽ പോയി. അവിടെ ഇത്തയും ഷാനമോളും ഒരുങ്ങി നിൽപ്പുണ്ടായിരുന്നു.

ഷാന മോൾ ഓടി വന്നു, BMW എന്നെഴുതിയ താക്കോൽ എനിക്ക് നൽകി. ഞാൻ പോർച്ചിന്റെ ഷട്ടർ പൊക്കി കാർ എടുത്തു. ഷാന മോൾ ഫ്രണ്ട് സീറ്റിൽ കയറി ഇത്ത ബാക്കിലും…. ഷാന മോൾ എന്താല്ലാമോ സംസാരിക്കുന്നുണ്ട്.. ശാരി എന്നെ വിളിക്കുന്നുണ്ട്. ഞാൻ ഒന്ന് രണ്ട് തവണ കട്ട്‌ ചെയ്തു..

ഇത്ത : ആരാടാ…. ശാരി ആണോ????

ഞാൻ : അതേ…… ( ഒരു ചെറു പുഞ്ചിരിയോടെ ആണ് പറഞ്ഞത് )

ഇത്ത : എന്തെ അടിയുണ്ടാക്കിയോ???

ഞാൻ : ഏയ്‌…. ഒന്ന് കറങ്ങാം എന്ന് പ്ലാൻ ഉണ്ടായിരുന്നു ഇന്ന്… ഇനീപ്പോ എന്താ പറയേണ്ടത് എന്ന് ആലോചിക്കട്ടെ…. നല്ലൊരു ഐഡിയ കിട്ടിട്ട് എടുകാം…..

ഇത്ത : അയ്യോ….. അപ്പോൾ നിങ്ങളുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആണ് ഞാൻ അല്ലെ……

ഞാൻ : ഏയ്‌ അതൊന്നും കൊഴപ്പല്ല……

ഇത്ത : അത് കൊഴപ്പാണല്ലോ…. ഞാനും ഒരു പെണ്ണല്ലേ, കാത്തിരിക്കുന്നതിന്റെ വിഷമം എനിക്ക് മനസ്സിലാകും. നീ ഞങ്ങളെ വീട്ടിൽ ആക്കിട്ട് കാർ എടുത്തു പൊക്കോ…. വൈകീട്ടോടെ തീരില്ലേ കറക്കം???. അതോ ഡേ ഫുൾ ആണോ?????

ഞാൻ : അതൊന്നും വേണ്ട…. ഞങ്ങൾ ഒന്ന് ചുരം കേറി ഇറങ്ങാനാ പ്ലാൻ ചിലപ്പോൾ രാത്രി ആകും. ഞാൻ ബൈക്ക് എടുത്തോളാം……

ഇത്ത : ആഹാ അപ്പോൾ വല്ല്യ പ്ലാൻ ആണല്ലോ….. സാരമില്ല. ഇനി എന്നെ വീട്ടിൽ ആക്കി, അവിടുന്നു വന്നു വീണ്ടും ബൈക്ക് എടുത്തു അവളെ കൂട്ടി വരുമ്പോഴേക്കും സമയം ഒരുപാട് ആകും. നീ കാർ എടുത്തു പൊക്കോ…. നാളെ രാവിലെ വീട്ടിലേക്ക് വാ. നമുക്കൊന്ന് ഫാം ഹൗസ് വരെ പോകേണ്ടി വരും…..

ഞാൻ വേണ്ടാന്ന് പറഞ്ഞിട്ടും

💬 Comments

View all comments