Chapter Title : വ്ലോഗ്ഗർ കപ്പിൾസ് : ആരംഭം [റോക്കി ഭായ്]
കുഴപ്പമില്ല ടീ.. അച്ഛന് വന്നത് മാറി. എന്നാലും ക്വാറന്റൈനിലാണ്. എന്തായി നീ യൂട്യൂബ് തുടങ്ങാമെന്നു പറഞ്ഞത്?"
"ഓഹ്.. അത്.. ഞാൻ ചേട്ടനോട് പറഞ്ഞിട്ടുണ്ട്. ആള് കൊറേ ഐഡിയ, കൺടെന്റ് ഒക്കെ ആലോചിച്ചു ഇരിക്കുവാ.. നിന്റെ ചാനൽ നന്നായി പോകുന്നുണ്ടല്ലോ.. കുക്കിംഗ് എല്ലാം കൊള്ളാം "
"എനിക്ക് ഇപ്പൊ 1000 സബ്സ്ക്രൈബ്ർ ആയിട്ടുള്ളൂ.അതൊന്നും പോരാ ടീ.. അത്യാവശ്യം വ്യൂസ് വരാൻ വേറെ എന്തെങ്കിലും വെറൈറ്റി കൊണ്ട് വരണം. മിനിമം 10000 സബ്സ്ക്രൈബ്ർ ആയാലേ എന്തെങ്കിലും വരുമാനം കിട്ടൂ."
"അതൊക്കെ ശരിയാകും. നീ തുടങ്ങി രണ്ടാഴ്ച അല്ലെ ആയിട്ടുള്ളൂ.. പരമാവധി നീ ഷെയർ ചെയ്യ്.. പിന്നെ വെറൈറ്റി ഫുഡ് വീഡിയോ ഒക്കെ പോരട്ടെ. ഞാൻ വെയ്റ്റിംഗ് ആണ്.. ഇപ്പൊ തന്നെ നിന്റെ റെസിപ്പി ആണ് ഉണ്ടാക്കുന്നെ."
"പിന്നെന്താ.. നീ വേഗം നിന്റെ അക്കൗണ്ട് ന്റെ കാര്യം നോക്ക്.. അപ്പൊ ശരി.. വെക്കുവാ.."
"ഓകെ ടീ "
മീരയുമായി കോളേജ് മുതലുള്ള കൂട്ടുകെട്ട് ആണ്. അവൾ വെറുതെ ഒരു രസത്തിന് തുടങ്ങിയതാണ് യൂട്യൂബിൽ കുക്കിംഗ് ചാനെൽ. 'മീരാസ് കിച്ചൻ '.പണ്ട് തൊട്ടേ കുക്കിംഗ് ൽ പുലിയായ അവളുടെ ചാനൽ ഉം വീഡിയോകളും എല്ലാം ഹിറ്റ് ആയി.. എല്ലാരും കാണുന്നുമുണ്ട്..അങ്ങനെ ആണ് എന്നോടും ഹസിനോടും ഈ ആശയം മുന്നോട്ട് വച്ചത്.. ഇപ്പൊ ആണെങ്കിൽ ഇഷ്ടം പോലെ ടൈമും ഉണ്ടല്ലോ.
"സൂരജേട്ടാ..."
അവൾ വിളിച്ചു..
"എന്താടീ " വിളി കേട്ട് സൂരജ് അടുക്കളയിൽ എത്തി.
"നമ്മുടെ ചാനൽ തുടങ്ങേണ്ട കാര്യം എന്തായി.അവള് വിളിച്ചിരുന്നു."
"അത് സെറ്റ് ആക്കിയിട്ടുണ്ട്. ആദ്യ വീഡിയോ തന്നെ കിടിലൻ ആയിക്കോട്ടെ
💬 Comments
View all comments