Chapter Title : വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 10 [റിച്ചി] [Climax]
സഞ്ജയ്:- അമ്മെ വലിയ തെറ്റാണു ഞാൻ ചെയ്തത്. അതിനു എന്ത് പ്രായശ്ചിത്തം ചെയ്യുമെന്ന് എനിക്ക് അറിയില്ല. ഞാൻ വേണമെങ്കിൽ അമ്മയുടെ കാലുപിടിക്കാം.
മായ:- കാലുപിടിച്ചാൽ തീരുന്നതാണോ നീ ചെയ്തത്. നിനക്ക് എങ്ങനെ എന്നെ ഇപ്പോഴും അമ്മെ എന്ന് നാണമില്ലാതെ വിളിക്കാൻ തോന്നുന്നു.
സഞ്ജയ്:- എനിക്ക് എന്തുപറ്റി എന്നറിയില്ല അപ്പോൾ. എന്റെ സകല നിയന്ത്രണങ്ങളും വിട്ടു പോയി. ഇതുവരെ ആരോടും തോന്നാത്തത് എന്തോ എനിക്ക് അപ്പോൾ അമ്മയോട് തോന്നി. തടയാൻ എന്നെ കൊണ്ട് പറ്റിയില്ല. എന്ത് ചെയ്തു ഈ തെറ്റ് തിരുത്തുമെന്നും അറിയില്ല. സഞ്ജയ് വിതുമ്പി കരയാൻ തുടങ്ങി.
മായ അപ്പോഴേക്കും കുറച്ചു അടങ്ങി. അവൾ നടന്നു ചെന്ന് കട്ടിലിൽ ഇരുന്നു.
മായ:- കഴിഞ്ഞത് കഴിഞ്ഞു. എന്റെ മകളുടെ ജീവിതമാണ് എനിക്ക് വലുത്. ചെയ്തത് തെറ്റാണു എന്നൊരു ബോധമുണ്ടെങ്കിൽ ഞാൻ നിനക്ക് ഒരു അവസരം കൂടെ തരാം. ഇന്ന് നടന്നത് നടന്നിട്ടില്ല. ഇനി അങ്ങനെയേ പെരുമാറാവു എന്നോട്. രാവിലെ 11 മണി അടുപ്പിച്ചു ആശ എത്തും. അപ്പോൾ നോർമൽ ആയെ പെരുമാറാവുള്ളു നീ. ഞാനും അങ്ങനെയേ പെരുമാറു. അത് വരെ നമ്മൾ തമ്മിൽ അധികം സംസാരിക്കേണ്ട.
സഞ്ജയ് അപ്പോഴേക്കും പൊട്ടിക്കരയാൻ തുടങ്ങി. അവനു സങ്കടവും കുറ്റബോധവും എല്ലാം കൂടെ വല്ലാത്ത അവസ്ഥയിൽ ആക്കിയിരുന്നു. അവൻ ഓടി ചെന്ന് തറയിൽ ഇരുന്നു അവളുടെ കാലുപിടിച്ചു കരയാൻ തുടങ്ങി. അവന്റെ അവസ്ഥയിൽ വിഷമം തോന്നിയിട്ടോ എന്തോ മായ അവന്റെ നടുവിൽ തടവി ആശ്വസിപ്പിച്ചു. കുറ്റബോധത്തിൽ ഇരിക്കുന്നവനോട് കൂടുതൽ ദേഷ്യം കാണിച്ചിട്ട് എന്ത് കിട്ടാൻ ആണ് എന്ന് അവൾ ഓർത്തു. നടന്നത് നടന്നു.
💬 Comments
View all comments