Chapter Title : വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 10 [റിച്ചി] [Climax]
വിശ്വസിക്കാൻ അവൾ തയ്യാറായില്ല. അവനെ അവൾക്കു ജീവൻ ആണ്. അതുകൊണ്ടു തന്നെയാണവൾ സത്യം എന്താണെന്ന് അറിയാൻ ശ്രമിക്കേണ്ട എന്ന് തീരുമാനിച്ചത്. അജു പറഞ്ഞത് തന്നെയാണ് സത്യം. തെറ്റ് തന്റെ ഭാഗത്താണ്. റൂമിൽ ആളുണ്ടോ എന്ന് നോക്കാതെ താൻ എന്തെല്ലാം ആണ് കാട്ടിക്കൂട്ടിയത്. ഇനി അതെ കുറിച്ച് ഓർക്കേണ്ട.
പക്ഷെ ഇനി വിശ്വസിച്ചു അവിടെ നില്ക്കാൻ പറ്റില്ല എന്ന് അവൾക്കു മനസ്സിലായി. അജു കൊച്ചു പയ്യൻ ആണ് ഇത്തരത്തിലുള്ള തെറ്റുകൾ അവന്റെ ഉള്ളിൽ നിന്ന് അത്ര പെട്ടെന്ന് പോകില്ല. തന്റെ സംശയം ശെരി ആണെങ്കിൽ ഒരു പക്ഷെ അവൻ ചിലപ്പോൾ ഇനിയും തെറ്റിന് മുതിരും അതിനു അവസരം ഉണ്ടാക്കി കൊടുക്കരുത്. മാളുവിന് കാര്യം എന്തൊക്കെയോ അറിയാവുന്നതു കൊണ്ട് അവൾ ഇടയ്ക്കു ആശയുടെ കൂടെ തന്നെ കാണും. രാത്രി കിടക്കാനും അവൾ കൂടെ ഉണ്ടാകും എന്ന് ആശയോട് പറഞ്ഞു. മാളുവിന്റെ പക്വത ഉള്ള സ്വഭാവം ആശക്കു അവളോട് അടുത്ത സുഹൃത്തെന്ന പോലെ ആണ് അടുപ്പം ഉണ്ടാക്കിയോടുള്ളത്. അത് കൊണ്ട് തന്നെ ആശ മിക്ക കാര്യങ്ങളും അവളുമായി ഷെയർ ചെയ്യും.
സഞ്ജയ് - ആശ വീഡിയോ കാൾ ഒക്കെ മാളുവിന് അറിയാം.അവർ തമ്മിൽ കളിച്ച വിവരം വരെ മാളുവിന് അറിയാം. പക്ഷെ അതൊന്നും മാളു അറിഞ്ഞതായി പോലും ഭാവിക്കാറില്ല. അവർ ഒറ്റയ്ക്കുള്ളപ്പോൾ പോലും. പക്ഷെ അജുവിനെക്കുറിച്ചുള്ള തന്റെ സംശയങ്ങൾ മാളുവിനോട് പറയാൻ ആശക്കു തോന്നിയില്ല. അങ്ങനെ ചെയ്താൽ അവളും ചിലപ്പോൾ അജുവിനെ മറ്റൊരു രീതിയിൽ കാണും. ഇപ്പോൾ അവൻ പറഞ്ഞത് തന്നെ സത്യം ആയി ഇരിക്കട്ടെ. ബാക്കി ഒക്കെ തന്റെ തോന്നൽ
💬 Comments
View all comments