0%

Chapter Title : വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 10 [റിച്ചി] [Climax]

Author : Kambikathakal Read All Parts 2K

ആയി കരുതി സമാധാനിക്കാം എന്ന് അവൾ തീരുമാനിച്ചു.

സന്ധ്യ കഴിഞ്ഞു എപ്പോഴോ ആശക്കു മായയുടെ കാൾ വന്നു. അവൾ ഉടൻ തന്നെ ഫോണെടുത്തു.

ആശ:- ഹലോ അമ്മെ. അമ്മക്ക് കുഴപ്പം ഒന്നുമില്ലലോ?

മായ:- ഇല്ല മോളെ ഇന്ന് വല്ലാത്ത ക്ഷീണം ആയിരുന്നു. അമ്മ മയങ്ങി പോയതാ. ഫോൺ ഓഫ് ആയതറിഞ്ഞില്ല. ഇപ്പോൾ ചാർജ് ചെയ്തു ഓൺ ആക്കി നോക്കിയപ്പോൾ ആണ് നിന്റെ മെസ്സേജുകൾ കണ്ടത്. ഉടനെ തന്നെ നിന്നെ വിളിച്ചതാ. മോള് പേടിച്ചു പോയോ?

ആശ:- പിന്നെ പേടിക്കാതെ ഇരിക്കുമോ. സഞ്ജയേ വിളിച്ചിട്ടും കിട്ടിയില്ല. സഞ്ജയ് എന്തെടുക്കുകയാ?

ആശ:- ഹലോ അമ്മെ? കേൾക്കുന്നില്ലേ?

മായ:-(അല്പം മൗനത്തിനു ശേഷം) സഞ്ജയ് ഉറങ്ങുകയാണെന്നു തോന്നുന്നു മോളെ. ഇന്ന് എന്നെ കുറെ സഹായിചിച്ചു അടുക്കളയിലും മറ്റും. ക്ഷീണത്തിൽ ഉറങ്ങി പോയതാണെന്ന് തോന്നുന്നു. എണീറ്റ് കാണില്ല. ഞാൻ പറഞ്ഞേക്കാം മോളെ വിളിക്കാൻ.

ആശ:- അമ്മെ എനിക്ക് അങ്ങോട്ടു വരാൻ വല്ല മാർഗവും ഉണ്ടോ?

മായ:- എന്താ എന്ത് പറ്റി മോളെ? അവിടെ എന്തെങ്കിലും പ്രശ്‌നം ഉണ്ടോ?

ആശ:- എന്ത് പ്രശ്നം? അതൊന്നുമല്ല ഒന്നാമത് അമ്മ അവിടെ ഒറ്റക്കാണ്. മാത്രമല്ല കല്യാണ തീയതിയും അടുത്തില്ലേ അതാ.

മായ:- ഫോൺ ഓൺ ആക്കിയപ്പോൾ രാജീവിന്റെ മിസ് കാൾ കിടക്കുന്നതു കണ്ടു. നിന്നെ വിളിച്ചിട്ടു വിളിക്കാം എന്ന് കരുതി. നിന്നെ ഇങ്ങോട്ടു കൊണ്ട് വരൻ വല്ല വഴിയും ഉണ്ടോ എന്ന് ഞാൻ തിരക്കിയിരുന്നു. അന്വേഷിച്ചിട്ടു പറയാം എന്ന് പറഞ്ഞിരുന്നു. ഞാൻ പുള്ളിയെ വിളിച്ചിട്ടു നിന്നെ വിളിക്കാം.

ആശ:- ശെരി അമ്മെ. ഫോൺ അടുത്ത് തന്നെ ഓൺ ആക്കി

💬 Comments

View all comments