0%

Chapter Title : വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 10 [റിച്ചി] [Climax]

Author : Kambikathakal Read All Parts 2K

ഭക്ഷണം മേശപ്പുറത്തു എടുത്തു വച്ചിട്ടുണ്ട്. എനിക്ക് ഒന്ന് ഉറങ്ങണം. ശല്യപെടുത്തരുത്.

മായ അല്പം ഉറക്കെയും പരുഷമായും ആണ് അത് പറഞ്ഞത്. പക്ഷെ സഞ്ജയ്‌ക്കു അത് ആശ്വാസം ആയി. അവനു അവൾ ജീവനോടെ ഉണ്ടെന്നു അറിഞ്ഞാൽ മതി ആയിരുന്നു. അവനു വല്ലാതെ വിശക്കുന്നുണ്ടായിരുന്നു പക്ഷെ കഴിക്കാൻ തോന്നിയില്ല. അവൻ ഭക്ഷണം കളയണ്ട എന്ന് കരുതി എടുത്തു വച്ചിരുന്ന ഭകഷണം കഴിച്ചിട്ട് പ്ലേറ്റ് കഴുകി വച്ചു. എന്നിട്ടു തന്റെ റൂമിൽ പോയി ഡോർ ലോക്ക് ചെയ്തു കട്ടിലിൽ കിടന്നു. ഫോൺ നോക്കിയപ്പോൾ ആശയുടെ കുറെ മിസ് കാളും മെസ്സേജും. അവനു അവളോടിപ്പോൾ സംസാരിക്കാൻ തോന്നിയില്ല. അവൻ ഫോൺ സൈലന്റിൽ ആക്കിയിട്ടു കിടന്നു.

സന്ധ്യ ആയപ്പോൾ മായ ഉണർന്നു. എഴുന്നേറ്റു വിളക്ക് കത്തിക്കാനൊന്നും അവൾക്കു തോന്നിയില്ല. അവൾ ഫോണെടുത്തു ആശയെ വിളിക്കാമെന്ന് കരുതി നോക്കിയപ്പോൾ ഫോൺ ഓഫ് ആയിരുന്നു. അവൾ പെട്ടെന്ന് ഫോൺ ചാർജ് ചെയ്യാൻ ഇട്ട ശേഷം ബാത്റൂമിൽ പോയി മുഖം കഴുകി ഫ്രഷ് ആയി വന്നു. നടന്നതിനെ കുറിച്ചൊന്നും ഓർക്കേണ്ട എന്ന് അവൾ തീരുമാനിച്ചു. അവൾ ഡോർ തുറന്നു അടുക്കളയിലേക്കു പോയി. സഞ്ജയുടെ റൂം അടച്ചു കിടക്കുന്നതു കണ്ടു. അവൾ അത് കാര്യമാക്കാതെ അടുക്കലിയിലോട്ടു ചെന്നു രാത്രിയിലേക്ക് എന്തെങ്കിലും ഉണ്ടാക്കാൻ സാധങ്ങൾ എടുത്തു വച്ചു. തീരെ താല്പര്യമില്ലാതെ ഇരുന്നത് കൊണ്ട് അവൾ നൂഡിൽസ് വയ്ക്കാം എന്ന് കരുതി. സാധങ്ങൾ ഒക്കെ എടുത്തു വച്ചിട്ട് അവൾ റൂമിലേക്ക് പോയി.

ഫോൺ അല്പം ചാർജ് ആയി. അവൾ നോക്കിയപ്പോൾ ആശയുടെ കുറെ മിസ് കാൾ. ഇടയ്ക്കു ഓഫീസിലെ രാജീവിന്റെ കാളും. അവൾ

💬 Comments

View all comments