Chapter Title : വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 2 [റിച്ചി]
തനിക്കു നേരെ നിർത്തി. വലതു കൈ തോളിൽ നിന്ന് എടുക്കാതെ തന്നെ ഇടതു കൈ ഇടതു തോളിലും അമർന്നു. ആദ്യം മായയ്ക്ക് എന്താ സംഭവിക്കുന്നത് എന്ന് മനസ്സിലായില്ല. പക്ഷെ ജോയുടെ കണ്ണിലെ കാമം അവൾ പെട്ടെന്ന് തിരിച്ചറിഞ്ഞു. പക്ഷെ അവൾക്കെന്തുകൊണ്ടോ അവനെ തടയാൻ ആയില്ല. ഭർത്താവു മരിച്ച ശേഷം താൻ ഇത്ര അധികം ഫ്രണ്ട്‌ലി ആയ ഒരു അന്യപുരുഷൻ വേറെ ഇല്ല. ഒരിക്കലും ജോയെ ആ കണ്ണിൽ മായ കണ്ടിട്ടില്ലെങ്കിലും ഇപ്പോൾ അവൾ അയാളെ തടയാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു.
ജോ അവളെ തോളിൽ പിടിച്ചു കൊണ്ട് തന്നെ തന്നോട് അടുപ്പിച്ചു. എന്നിട്ടു പതിയെ രണ്ടു കൈ കൊണ്ടും അവളുടെ മുഖം കോരിയെടുത്തു അയാളുടെ ചുണ്ടുകൾ അവളുടെ ചുണ്ടുകളുടെ അടുത്തേക്ക് അടുപ്പിച്ചു കൊണ്ടിരുന്നു.അവരുടെ ചുണ്ടുകൾ തമ്മിൽ തൊട്ടു തൊട്ടില്ല എന്ന നിലയിൽ ആയിരുന്നു.
പെട്ടെന്ന് കാളിങ് ബെൽ മുഴങ്ങി. റിഫ്ലക്സ് എന്ന പോലെ മായ ജോയെ തള്ളി മാറ്റി. കുറച്ചു നേരം എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു. ആശ ആണെങ്കിൽ തന്നെ ഈ സാഹച്ചര്യത്തിൽ കണ്ടാൽ പിന്നെ ചത്താൽ മതി. എന്തായാലും പെട്ടെന്ന് സ്വബോധം വീണ്ടെടുത്ത് മായ ജോയോട് മുകളിലത്തെ റൂമിൽ പോകാൻ ആവശ്യപ്പെട്ടു. താക്കോൽ ഡോറിൽ ഉണ്ട് അത് വച്ച് അകത്തു നിന്ന് ലോക്ക് ചെയ്യാനും പറഞ്ഞു. എന്നിട്ടു മായ ഫ്രന്റ് ഡോറിന്റെ അടുത്തേക്ക് ചെന്ന് പീപ്ഹോളിൽ കൂടെ നോക്കി ആരാണെന്നു. സഞ്ജയേ കണ്ടതും മായ ഞെട്ടി. തിരിഞ്ഞു നിന്ന് ജോ മുകളിൽ കയറി റൂമിൽ പോയെന്നു കൺഫേം ചെയ്തിട്ട് മായ വാതിൽ തുറന്നു.
💬 Comments
View all comments