Chapter Title : വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 2 [റിച്ചി]
കുറച്ചു നേരം സംസാരിക്കാം എന്ന് അവൻ കരുതി. അവന്റെ ഫോണിൽ ആശയെ വീഡിയോ കാൾ ചെയ്തു. ആശ കാൾ എടുത്തു.
സഞ്ജയ്:- എന്താ മാഷേ പെട്ട് പോയോ അവിടെ?
ആശ:- ഞാൻ ഇവിടെ കസിൻസുമായി പൊളിക്കുവാ. പെട്ടത് സഞ്ജയ് അല്ലെ?
സഞ്ജയ്:- എന്റെ പ്രിയതമക്ക് സർപ്രൈസ് തരാൻ വന്നതാ. ഇപ്പോൾ സർപ്രൈസ് ആയതു ഞാനാ. താൻ എന്താ ആലപ്പുഴ പോകുന്ന കാര്യം പറയാതെ ഇരുന്നത്?
ആശ:- പെട്ടെന്നുള്ള പ്ലാൻ ആയിരുന്നു. ഇവിടെ വന്നു കസിൻസുമായി ഓരോ കാര്യത്തിൽ എൻഗേജ്ഡ് ആയപ്പോൾ വിട്ടുപോയി സോറി. പിന്നെ സർപ്രൈസ് ചെയ്യാൻ വന്നത് എന്തിനാ എന്ന് എനിക്ക് അറിയാം. അന്നത്തെ പോലെ വല്ല കുരുത്തക്കേട് കാണിക്കാൻ അല്ലെ?
സഞ്ജയ്:- ഡോ തന്റെ അമ്മ അപ്പുറത്തുണ്ട്. പതുക്കെ പറ.
ആശ:- സഞ്ജയ് ഐ ആം സോറി. കല്യാണത്തിന് ഇനി 2 ആഴ്ചയേ ഉള്ളു. ലോക്ക്ഡൌൺ കാരണം ഇനി അതിനു മുൻപ് തന്നെ കാണാൻ പറ്റുമോ എന്ന് അറിയില്ല. ഇത് കാരണം ഇനി കല്യാണം പോസ്ടപോണ് ചെയ്യേണ്ടി വരുമോ എന്ന എന്റെ പേടി.
സഞ്ജയ്:- താൻ പേടിക്കണ്ട. എന്തായാലും ഞാൻ തന്റെ കൂടെ ഉണ്ട്. തന്നെ കാണാൻ പറ്റാത്ത വിഷമത്തിലായിരുന്നു ഞാൻ. ഇങ്ങനെ എങ്കിലും കണ്ടപ്പോൾ സന്തോഷമായി.
റൂം റെഡി ആക്കിയ ശേഷം മായ അപ്പോൾ അങ്ങോട്ടു വന്നു.
മായ:- മോൾ ആണോ മോനെ?
സഞ്ജയ്:-(മായയുടെ മുഖത്ത് നോക്കാതെ) അതെ അമ്മെ. ഇതാ സംസാരിക്കു.
മായ:- മോൻ സംസാരിച്ചോ ഞാൻ കൂടെ ഇരിക്കാം.
ഇതും പറഞ്ഞു മായ സഞ്ജയുടെ അടുത്ത് ചേർന്ന് ഇരുന്നു. ഇത്
💬 Comments
View all comments