Chapter Title : വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 2 [റിച്ചി]
ഒഴിവാക്കാൻ ആണ് സഞ്ജയ് ഫോൺ മായയുടെ നേരെ നീട്ടിയത്. പക്ഷെ അത് തന്നെ സംഭവിച്ചു. പിന്നീട് മായയും ആശയും സംസാരം തുടർന്നു . അവിടുത്തെ അവസ്ഥ എന്താ പുറത്തു പോയപ്പോൾ കുഴപ്പം വല്ലതും ഉണ്ടായോ അങ്ങനെ എന്തൊക്കെയോ. പക്ഷെ സഞ്ജയ് വളരെ ടെന്ഷനിലായിരുന്നു. അവനു അവരുടെ സംസാരം ശ്രദ്ധിക്കാൻ തോന്നിയില്ല. അവന്റെ വലതു തോളിനോട് മുട്ടിയുരുമ്മി ആണ് മായ ഇരുന്നത്. അതുവരെ അവൻ മൂടി വച്ച മോശം ചിന്തകൾ വീണ്ടും അവന്റെ മനസ്സിനെ ഇളക്കാൻ തുടങ്ങി. കുറച്ചു നേരം അവർ സംസാരിച്ചു കഴിഞ്ഞപ്പോൾ രാത്രി വിളിക്കാം എന്ന് പറഞ്ഞു സഞ്ജയ് കാൾ കട്ട് ചെയ്തു.
മായ:- സമയം 11 ആകാൻ പോകുന്നു. കിടക്കണ്ടേ മോനെ?
സഞ്ജയ്:- കുറച്ചു കഴിയട്ടെ ആന്റി. നമുക്ക് കുറച്ചു നേരം സംസാരിച്ചു ഇരിക്കാം. നാളെയും എന്തായാലും പുറത്തു ഇറങ്ങാൻ പറ്റില്ലലോ.
മായ:- മോൻ വിഷമിക്കണ്ട. നാളെ മോന് വീട്ടിൽ പോകാൻ എന്തെങ്കിലും വഴി ഏർപ്പാടാക്കാൻ ഞാൻ ഓഫീസിലെ ഒരാളോട് പറഞ്ഞിട്ടുണ്ട്. പോകാനുള്ള എന്തെങ്കിലും ശരിയായാൽ അയാൾ വിളിക്കും.
സഞ്ജയുടെ മുഖം മങ്ങി. അമ്മക്ക് അടുക്കളയിലെ ആ സ്നേഹ പ്രകടനത്തിൽ എന്തൊക്കെയോ സംശയം തോന്നിയോ എന്ന് അവൻ വീണ്ടും ഭയന്നു. ചിലപ്പോൾ തന്റെ തോന്നൽ ആകും. ആദ്യം അമ്മ നില്ക്കാൻ പറഞ്ഞപ്പോൾ ഞാൻ എന്തെക്കൊയോ തിരക്കുകൾ ഉണ്ടെന്നു പറഞ്ഞില്ലേ അത് കൊണ്ട് ആകും അമ്മ അങ്ങനെ അതിനു ഒരു വഴി കണ്ടത് എന്ന് സഞ്ജയ് സമാധാനിച്ചു.
സഞ്ജയ് പക്ഷെ അവിടുന്ന് പെട്ടെന്ന് പോകേണ്ടത് മായയുടെ ആവിശ്യം ആണ്. അതിനു ഒരു കാരണം ഉണ്ട് അത്
💬 Comments
View all comments