Chapter Title : വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 3 [റിച്ചി]
ഇഷ്ടമില്ലാതെയും അവരുടെ വിവാഹം നടത്തികൊടുത്തു. പക്ഷെ അതിനു ശേഷം വീട്ടുകാർ മായയെയും രതീഷിനെയും അകറ്റി നിർത്തി. മായയ്ക്ക് അത് വലിയ വിഷമവും ദേഷ്യവും ആയി.
കല്യാണ സമയത്തു അവൾക്കു 18 വയസ്സ് മാത്രമായിരുന്നു പ്രായം. പക്ഷെ നല്ല പക്വത ഉള്ള കുട്ടി ആയിരുന്നു അവൾ. വിവാഹം കഴിഞ്ഞു 9 മാസത്തിനു ശേഷം ആശ ജനിച്ചു. കഷ്ടപ്പാടിലും ബുദ്ധിമുട്ടിലും അവർ ആരുടേയും സഹായം തേടിയില്ല. രതീഷിനെ കൊണ്ട് അവൾ നിർബന്ധിച്ചു സർക്കാർ പരീക്ഷകൾ എഴുതിച്ചു പഠിക്കാൻ മിടുക്കൻ ആയ അവന്റെ പേര് പല ലിസ്റ്റുകളിലും വരുകയും ചെയ്തു. അങ്ങനെ നിയമനം കാത്തിരിക്കെയാണ് രതീഷ് സിവിൽ സർവീസ് എക്സാം പാസ് ആകുന്നതു. ഇന്റർവ്യൂ കൂടെ പാസ് ആയാൽ പിന്നെ നിയമനത്തിന് മുൻപുള്ള ട്രൈനിങ്ങിനു പോകണം. മായയെയും ആശയേയും ഒറ്റയ്ക്ക് വിട്ടു പോകാൻ അവനു മനസ്സ് വന്നില്ല. പക്ഷെ മായയുടെ നിർബന്ധത്തിനു വഴങ്ങി രതീഷ് എല്ലാം സമ്മതിച്ചു.
മകളെയും വീട്ടുകാര്യവും നോക്കാൻ വേണ്ടി അവൾ പഠിത്തം ഉപേക്ഷിച്ചു. ചെറിയ രീതിയിൽ തയ്യൽ പരിപാടി അവരുടെ കൊച്ചു വീട്ടിൽ തുടങ്ങി. ഇടയ്ക്കു മഹേഷ്(മഹി-മായയുടെ സഹോദരൻ) അവളെ കാണാൻ ചെല്ലും. അവനും മഹാലക്ഷ്മിക്കും(മഹാ-മായയുടെ സഹോദരി) അവളോട് വളരെ സ്നേഹം ആയിരുന്നു. മഹാ കുട്ടിയായിരുന്നു അപ്പോൾ. അവൾക്കു മായയെ കാണാൻ പോലും സാധിച്ചിരുന്നില്ല വിവാഹ ശേഷം. അവൾക്കു പറയാനുള്ള വിശേഷം എല്ലാം മഹി മായയോട് ചെന്ന് പറയും. തിരിച്ചും അതുപോലെ തന്നെ സംഭവിച്ചു.
ട്രെയിനിങ് കഴിഞ്ഞു രതീഷ് തിരിച്ചു വരുന്നത് വരെ പുറത്തു കാട്ടിയില്ലെങ്കിലും നാട്ടുകാരെ ഭയന്ന് അവൾ ജീവിച്ചു. പിന്നെ ജനിച്ചു വളർന്ന സ്ഥലം
💬 Comments
View all comments