Chapter Title : വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 6 [റിച്ചി]
കാൾ അറ്റൻഡ് ചെയ്യണ്ട എന്ന് കരുതി എങ്കിലും പിന്നീട് മായ കാൾ എടുത്തു.
മായ:- ഹലോ?
ജോ:- മായ, ഐ ആം റിയലി സോറി. പെട്ടെന്നുള്ള ആവേശത്തിൽ സംഭവിച്ചതാണ്.
മായ:- നാളെ രാവിലെ 11 മണിക്ക് വണ്ടി എത്തും. സഞ്ജയേ ഞാൻ മാനേജ് ചെയ്തോളാം. ജോ വണ്ടിയിൽ പോകാൻ റെഡി ആയി ഇരിക്കണം. സഞ്ജയ് കാണാതെ ജോയെ ഞാൻ പുറത്തു കടത്തിക്കോളാം. ബാക്കി കാര്യങ്ങൾ നമുക്ക് പിന്നെ സംസാരിക്കാം.
മായയുടെ തണുത്ത പ്രതികരണം ജോയുടെ ഉള്ളിൽ ഒരു പിടച്ചിൽ ഉണ്ടാക്കി. തനിക്കു വഴങ്ങി തന്ന പോലെ കിടന്നിട്ടു പെട്ടെന്ന് മായ ഇറങ്ങി പോയത് എന്തുകൊണ്ടാണ് ജോയ്ക്കു അപ്പോഴും മനസ്സിലായില്ല. കതകിനോട് ചേർന്ന് നിന്നിരുന്ന സഞ്ജയ് ഇത് കേട്ട് ഞെട്ടി. അപ്പോൾ താനും അമ്മയും അല്ലാതെ വേറെ ആരോ വീട്ടിൽ ഉണ്ട്. അമ്മായിഅമ്മ ആരുമില്ലാത്തപ്പോൾ ആരെയോ വീട്ടിൽ വിളിച്ചു കയറ്റി. തന്റെ സംശയം ശെരി ആയിരുന്നു. എന്നാലും അവനു അല്പം വിഷമം തോന്നി. താൻ ആഗ്രഹിച്ച ആളെ വേറെ ഒരാൾ സ്വന്തമാക്കി എന്ന് അറിയുമ്പോൾ ഉണ്ടാവുന്ന ഒരു തരം അസൂയ നിറഞ്ഞ വിഷമം.
ജോ:- ഇത്ര കോൾഡ് ആയി പെരുമാറല്ലേ മായ. നാളെ ഞാൻ പൊയ്ക്കൊള്ളാം. പക്ഷെ താൻ എന്നോട് ദേഷ്യത്തിലാണെന്ന ചിന്തയിൽ എനിക്ക് ഇരിക്കാൻ വയ്യ. പ്ളീസ് എന്നോട് ക്ഷമിച്ചു എന്ന് പറ.
മായ:- നമുക്ക് ബാക്കി എല്ലാം പിന്നെ സംസാരിക്കാം. എനിക്ക് ഇപ്പോൾ അതിനു താല്പര്യമില്ല.
ജോ:- ഇല്ല എനിക്ക് സംസാരിക്കണം. മായ എന്നോട് സംസാരിച്ചില്ലെങ്കിൽ ഞാൻ താഴെ വരും.
മായ:- ഭീഷണി ആണോ ജോ?
💬 Comments
View all comments