0%

Chapter Title : വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 6 [റിച്ചി]

Author : Kambikathakal Read All Parts 990

എന്ത് വന്നാലും നേരിടാൻ ഞാൻ തയ്യാറാണ്. എനിക്ക് ബോധിപ്പിക്കാൻ എന്റെ മകൾ മാത്രമേ ഉള്ളു. മറ്റാരുടെയും സ്വഭാവ സർട്ടിഫിക്കറ്റ് എനിക്ക് ആവിശ്യമില്ല.

മായയുടെ ഉറച്ച സ്വരത്തിൽ ജോ അടങ്ങി. ഒരിക്കലും താൻ അങ്ങനെ മായയോട് സംസാരിക്കാൻ പാടില്ലായിരുന്നു. ക്ഷമ ചോദിക്കാനും, മായ ക്ഷമിക്കും എന്ന് കരുതാനുമേ ഇപ്പോൾ ജോയ്‌ക്കു നിവർത്തി ഉള്ളു. പക്ഷെ മായ എന്തിനു തന്നെ ചവിട്ടി വീഴ്ത്തി ഇറങ്ങി പോയി എന്ന് അറിയണം എന്ന് ജോയ്‌ക്കു തോന്നി.

ജോ:- ഓക്കെ. പക്ഷെ ഇപ്പോൾ റൂമിൽ എന്ത് നടന്നു എന്ന് എനിക്ക് അറിയണം. എല്ലാം ആസ്വദിച്ചു തുടങ്ങിയ ശേഷം എന്തിനു ആണ് മായ അങ്ങനെ ഇറങ്ങി പോയത്.

മായ:- ഞാൻ പറഞ്ഞില്ലേ എനിക്ക് ഇപ്പോൾ അത് സംസാരിക്കാൻ താല്പര്യം ഇല്ല എന്ന്.

ജോ:- പ്ളീസ് മായ. ഞാൻ ഒരു പ്രശ്നവും ഉണ്ടാക്കില്ല. നാളെ തന്നെ പോയേക്കാം. പക്ഷെ ഇതിനു ഉത്തരം മായ പറയണം.

മായ:-(ഒരു ദീർഘനിശ്വാസത്തോടെ) ഓക്കെ. തന്നെ ഞാൻ എന്റെ നല്ല ഒരു ഫ്രണ്ട് ആയിട്ടാണ് കണ്ടത്. തന്നെ എനിക്ക് ഇഷ്ടവും ആയിരുന്നു. ഒരു പക്ഷെ ഇനി ഒരു ജീവിതം ഞാൻ ആഗ്രഹിച്ചിരുന്നെങ്കിൽ അത് തന്നെ പോലെ ഒരാളുടെ കൂടെ ആകണം എന്നും എനിക്ക് തോന്നിയിരുന്നു. (ഒന്ന് നിർത്തിയിട്ടു) ഞാൻ ആകെ ചെയ്ത തെറ്റ് സഞ്ജയ് വന്നപ്പോൾ തന്നെ ഒളിപ്പിക്കാൻ ശ്രമിച്ചതാണ്. സഞ്ജയോട് തന്നെ കുറിച്ച് സംസാരിച്ചാൽ ചിലപ്പോൾ അവനു മനസിലാകില്ല എന്ന് ഞാൻ ഭയന്ന്. പക്ഷെ അതിനു ഈ വില നൽകേണ്ടി വരുമെന്ന് ഞാൻ കരുതിയില്ല.

മായ ഒന്ന് നിർത്തി ശ്വാസം എടുത്തു.

💬 Comments

View all comments