Chapter Title : വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 7 [റിച്ചി]
പണിയും കഴിഞ്ഞു മായ പോയി കുളിച്ചു വന്നു. സെറ്റു സാരി ആയിരുന്നു വേഷം. അവൾ പിന്നീട് പൂജാമുറിയിൽ കയറി വിളക്കുകൊളുത്തി. ആശ ഉള്ളപ്പോൾ വെളുപ്പിന് ഇതൊക്കെ ചെയ്യുമായിരുന്നു. മായ ചന്ടാകുറി തോറ്റ ശേഷം ഭക്ഷണം കഴിക്കാൻ ആയി ഡൈനിങ്ങ് ഹാളിലേക്ക് പോയി. ചന്ദനക്കുറി അണിഞ്ഞു നിലയ്ക്കുന്ന മായയെ കണ്ടാൽ ആരായാലും ഒന്ന് തൊഴുതു പോകും. മണി അപ്പോൾ രാവിലെ 09:15 . സഞ്ജയ് ഇതുവരെ എണീറ്റില്ല. ചെന്ന് വിളിക്കണോ എന്ന് അവൾ ആലോചിച്ചു. വേണ്ട ഉറങ്ങു ആണെങ്കിൽ ഉറങ്ങട്ടെ. ജോയെ പറഞ്ഞു വിട്ട ശേഷം വിളിക്കാം എന്ന് കരുതി. മായ ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞു വന്നപ്പോൾ ഓഫീസിൽ നിന്നു രാജീവിന്റെ കാൾ. വണ്ടി നേരത്തെ പുറപ്പെടും എന്ന് അവർ വിളിച്ചു പറഞ്ഞു. ഒരു 10 മണി 10 :15 ഒക്കെ ആകുമ്പോൾ ഇറങ്ങി നിൽക്കാൻ പറഞ്ഞു. മായ ഓക്കെ പറഞ്ഞു എന്നിട്ടു ഓഫീസിൽ നിന്നും തന്റെ വീടിനു മുൻപിലെ എയ്ഡ് പോസ്റ്റിലെ പൊലീസുകാരെ കാര്യം വിളിച്ചു ധരിപ്പിക്കാൻ ഓർമിപ്പിച്ചു. ആളുടെ പേര് സഞ്‌ജയ് എന്ന് പറയാൻ ആണ് രാജീവിനോട് പറഞ്ഞത്.
മായ മുകളിൽ പോകാതെ തന്നെ ജോയെ വിളിച്ചു കാര്യം പറഞ്ഞു. അറ മണിക്കൂർ കഴിഞ്ഞു ജോ താഴേക്ക് വന്നു. മായയോട് സമ്മതം ചോദിച്ചു സഞ്ജയ് ഇല്ല എന്ന് ഉറപ്പാക്കിയ ശേഷം ആണ് ജോ താഴെ വന്നത്. മായ അപ്പോഴേക്കും ഒരു കുപ്പി വെള്ളം തയ്യാറാക്കി വച്ചിരുന്നു ജോയ്‌ക്കു കൊണ്ട് പോകാൻ. മായയുടെ ഈ കയറിങ് ഒക്കെ ജോയുടെ കുറ്റബോധം വീണ്ടും കൂട്ടി. അയാൾ വളരെ
💬 Comments
View all comments