Chapter Title : വൃന്ദാവനം 1 [കുട്ടേട്ടൻ]
വീണ്ടും മുരണ്ടു.
‘ഇതെല്ലാം എന്റെ പേരുകളാ, പറ ഇനി എന്താ നിനക്ക് അറിയേണ്ടത്’. അവന്റെ കഴുത്തിനു കുത്തിപ്പിടിച്ചു പൊക്കിക്കൊണ്ട് സഞ്ജു ചോദിച്ചു.
എല്ലാവരും അന്തിച്ചു നിൽക്കുകയാണ്.കോളേജിലെ കിരീടം വയ്ക്കാത്ത രാജാവായ ജാക്കിയെയാണ് ഇന്നലെ വന്ന ഒരു ജൂനിയർ പയ്യൻ കുത്തിയൊടിച്ച് ഈ പരുവത്തിലാക്കിയത്.
സാഗറിന്റെ ഫോൺ സഞ്ജു ജാക്കിയുടെ പോക്കറ്റിൽ നിന്നെടുത്തശേഷം സഞ്ജു സാഗറിന് തിരിച്ചു കൊടുത്തു.
‘ഡാ കഴുവേറി മോനെ, നിന്റെ ഈ വിരട്ടും പിത്തലാട്ടവുമൊക്കെ നിന്റെ തന്ത വർഗീസ് കുഴൽനാടന്റെ അമേരിക്കയിൽ പോയി ഇറക്കിയാൽ മതി.ഇത് പാലക്കാടാ.ഒറ്റ എല്ലു ബാക്കി വെയ്ക്കില്ലാ ഞാൻ.’അവനെ അവന്റെ സംഘാംഗങ്ങൾക്കു നേരെ എറിഞ്ഞുകൊണ്ട് സഞ്ജു പറഞ്ഞു.
‘കൊണ്ട് പോയിനെടാ, മേലാൽ ഈ വഴി വന്നാൽ എല്ലാത്തിന്റെയും അന്ത്യപൂജ നടത്തും ഞാൻ.’
സഞ്ജുവിന്റെ ആ നിൽപിലും ഭാവത്തിലും മെക്കാനിക്കലുകാർ നന്നായി പേടിച്ചു.വേദന കൊണ്ട് പുളയുന്ന ജാക്കിയുമായി അവർ ക്ഷണം സ്ഥലം വിട്ടു.
സഞ്ജുവിനെ അവന്റെ ക്ലാസ്സുകാർ അത്ഭുതത്തോടെ നോക്കി.ഹിന്ദി സിനിമയിലും മറ്റും കണ്ടിട്ടുള്ള പ്രണയനായകനെ പോലിരിക്കുന്ന പയ്യൻ എത്ര പെട്ടെന്നാണ് ഭാവപരിണാമം നടത്തിയത്.എതിർക്കാൻ വന്ന വൻപടയെ തകർത്തു തരിശാക്കിയ അശ്വാരൂഢനായ സൈന്യാധിപന്റെ ഭാവമായിരുന്നു അപ്പോൾ സഞ്ജുവിന്.
എന്നാൽ പ്രശ്നങ്ങൾ അതുകൊണ്ട് തീർന്നില്ല.കൈ സുഖപ്പെട്ടതോടെ ജാക്കി സഞ്ജുവിനിട്ട് പണിയാൻ വട്ടം കൂട്ടി. കോളേജിൽ എപ്പോ വേണമെങ്കിലും സംഘർഷം നടക്കുമെന്ന അവസ്ഥ നിലനിന്നു.പോരാത്തതിന് കൊച്ചിയിൽ നിന്നു കുറച്ചു ഗുണ്ടകളെ ജാക്കി കോളേജിന് സമീപം കൊണ്ടുവന്നു താമസിപ്പിച്ചിട്ടുണ്ടെന്ന വാർത്തയും പരന്നതുടങ്ങി. അതു സത്യവുമായിരുന്നു.
ഒടുവിൽ അധ്യാപകരുടെ ഇതു സംബന്ധിച്ച ആശങ്ക പരിഹരിക്കാനും പ്രശ്നം തീർക്കാനും ലക്ഷ്യമിട്ട് പ്രിൻസിപ്പൽ കരുണാകര മേനോൻ ജാക്കിയെയും കൂട്ടാളികളെയും തന്റെ
💬 Comments
View all comments