Chapter Title : ❤️വൃന്ദാവനം 2 [കുട്ടേട്ടൻ]
ഇവളെ ഈ സമയത്ത് ഇവളെ വിളിക്കുന്നത്,മുംബൈയിലുള്ള ഏതെങ്കിലും കാമുകൻമാരായിരിക്കുമോ, ഈശ്വരാ പെണ്ണു പിടിവിട്ടു പോയോ.ഭഗവാനേ കാത്തോണേ, നീയേ തുണ' അവൻ മനസ്സിൽ പറഞ്ഞു.
'ഡേയ് ഡേയ് നിന്നോടു പറഞ്ഞതാണ് ഇമ്മാതിരി തരികിട കേസുകൾക്ക് എന്നോടു പ്രാർഥിക്കരുതെന്ന്,ബ്രഹ്‌മചാരിയാണേ്രത ബ്രഹ്‌മചാരി' കൃഷ്ണൻ മനസ്സിൽ തന്നെ അവനു റിപ്ലൈ കൊടുത്തു.
'സോറി ഭഗവാനേ, ഇനിയുണ്ടാകാതെ നോക്കാം.' സഞ്ജു വീണ്ടും മനസ്സിൽ പറഞ്ഞു.
ഏതായാലും സഞ്ജുവിന്‌റെ അനുമാനം തെറ്റായിരുന്നു. നന്ദിതയെ വിളിച്ചത് മുംബൈിലെ അവളുടെ ഉറ്റകൂട്ടുകാരിയും പ്രധാന ഉപദേശകയുമായ ശ്രുതി മേനോനായിരുന്നു.കാണാൻ ചൊവ്വുള്ള പെമ്പിള്ളേർക്കെല്ലാം ഇങ്ങനെ ഒരു വശപ്പിശക് ഉപദേശക കാണുമല്ലോ.
'ഹേയ് നാന്ദീ, നീ കേരളത്തിൽ എത്തിയോ' ഫോണെടുത്ത താമസം തന്നെ ശ്രുതി ചോദിച്ചു.
'എത്തീലോ, സുഖമായി എത്തി ശ്രുതീ.' നന്ദിത മറുപടി പറഞ്ഞു.
'എന്നിട്ടു പറയ് നാന്ദീ, നിന്‌റെ മുറച്ചെറുക്കനെ കണ്ടോ, എങ്ങിനെയുണ്ട് ആൾ'
'സൂപ്പർ, നീയൊന്നു കാണണം ശ്രുതീ, ഒരു മാതിരി ബോളിവുഡ് നടൻമാരെപ്പോലെണ്ട് അവനെ ഇപ്പോ കാണാൻ.'
'ആഹാ അത്രയ്‌ക്കൊക്കെക്കയുണ്ടോ, എന്നാൽ ഫോട്ടോ എടുത്ത് അയക്ക് ഞാനുമൊന്നു കാണട്ടേ...'ശ്രുതി എക്‌സൈറ്റഡായി ചോദിച്ചു.
'എന്തിന് ? അങ്ങനെ നീയിപ്പോ എന്‌റെ ചെക്കനെ നോക്കണ്ട,അവനെ ഞാൻ നോക്കിക്കോളാം കേട്ടോ.' സ്വരം കടുപ്പിച്ചു നന്ദിത പറഞ്ഞു. സഞ്ജുവിന്‌റെ കാര്യത്തിൽ അൽപം പൊസസീവ് ആയിരുന്നു നന്ദിത.
'അയ്യയ്യോ, നിന്‌റെ ചെക്കനെ ഒന്നും എനിക്കു വേണ്ടെ, ചുമ്മാ ഒരു കൗതുകത്തിനു ചോദിച്ചതാ.അതിരിക്കട്ടെ എവിടെ നിന്‌റെ കഥയിലെ വില്ലത്തി.മീര. അവൾ എന്തു പറയുന്നു.'
'ഇവിടുണ്ട്,' ഇഷ്ടമില്ലാത്തതു പോലെ നന്ദിത പറഞ്ഞു. 'ഇന്നലെ വന്നപ്പോൾ മുതൽ മൂഡ്ഓഫ് ആണ്. ചിലപ്പോൾ എന്നെ കണ്ടിട്ടാകും.സഞ്ജുവിനോടും വലിയ വർത്താനം ഒന്നൂല്യ,
💬 Comments
View all comments