Chapter Title : ❤️വൃന്ദാവനം 3 [കുട്ടേട്ടൻ]
മകൾ പറഞ്ഞു.
'ചിലപ്പോ ഉറങ്ങിക്കാണും.എടാ സഞ്ജു പോയി അവളെ വിളിച്ചുവാ' രേവതി ചെറ്യമ്മ സഞ്ജുവിനോട് ആവശ്യപ്പെട്ടു.
'ശരി ചെറ്യമ്മേ,' അവൻ തീൻമേശയിൽ നിന്ന് എഴുന്നേറ്റു മുകളിലെ നിലയിലുള്ള നന്ദിതയുടെ മുറിക്കുമുന്നിലെത്തി.
നന്ദൂ, നന്ദൂ, അവൻ മുറിയുടെ വാതിലിൽ കൊട്ടിക്കൊണ്ട് വിളിച്ചു.
രണ്ടു മൂന്നു തവണ കൊട്ടിയപ്പോൾ അവൾ വാതിൽ തുറന്നു,അവളുടെ സുന്ദരമായ മുഖം വീർത്തുകെട്ടിയിരിപ്പുണ്ടായിരുന്നു.
'എന്താ' ദേഷ്യം കലർന്നു പരുഷമായ സ്വരത്തിൽ അവൾ സഞ്ജുവിനോട് ആരാഞ്ഞു.
'താഴെ എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരുന്നു നിന്നെ വിളിക്കുന്നു.' അൽപം ചൂളിയ സ്വരത്തിൽ മറുപടി പറഞ്ഞശേഷം അവൻ തിരിഞ്ഞു നടക്കാൻ ഒരുങ്ങി.
ഒന്നവിടെ നിന്നേ...അവൾ തീക്ഷ്ണമായ ശബ്ദത്തിൽ സഞ്ജുവിനോട് ആവശ്യപ്പെട്ടു. അവൻ ബ്രേക്കിട്ടതുപോലെ നിന്നു.
'മുറപ്പെണ്ണു നെറ്റിയിൽ ഇട്ട ചന്ദനമൊക്കെ ഇപ്പോളും ഉണ്ടല്ലോ..' അതു പറഞ്ഞുകൊണ്ട് അവൾ സഞ്ജുവിന്‌റെ നെറ്റിയിൽ കൈകൾ കൊണ്ട് ആഞ്ഞുരച്ചു. മീര തൊട്ടുകൊടുത്ത ചന്ദനക്കുറി മാഞ്ഞു.
നന്ദൂ നീയെന്താ ഈ കാട്ടണേ...സഞ്ജു സ്തബ്ധമായ സ്വരത്തിൽ അവളോടു ചോദിച്ചു.
'എന്താ കാട്ടണേന്നോ..ചന്ദനക്കുറിയിട്ടപ്പോൾ അവളുടെ വയറും പൊക്കിളും നോക്കി നീയ് മിഴിച്ചു നിൽപ്പുണ്ടാരുന്നല്ലോ, ഇത്ര വഷളനാണോ നീയ്, ശേ നിന്നെക്കുറിച്ച് ഇങ്ങനെ വിചാരിച്ചിരുന്നില്ല.' നന്ദിത അവനു നേരെ കയർത്തു.
സഞ്ജുവിന്‌റെ തിരശ്ശീല കീറിയ ഒരു ഡയലോഗായിരുന്നു അത്. ശ്ശേ, താൻ നോക്കിനിന്നെന്നതു സത്യമാണ്.ഇതിവൾ ഇത്ര കൃത്യമായി എങ്ങനെ കണ്ടെത്തി. കൃഷ്ണാ, പണി പാളിയല്ലോ, ഇനി എങ്ങനെ രക്ഷപ്പെടും.അവൻ മനസ്സിലോർത്തു.
എന്തേലും കള്ളം പറഞ്ഞു രക്ഷപ്പെടടേ..ഇതൊക്കെ ഞാൻ ഇനി പ്രത്യേകം പറയണോ, കൃഷ്ണഭഗവാൻ ഉടൻ തന്നെ അവനു റിപ്ലൈയും കൊടുത്തു.
'ശരിയാ...ഞാൻ നോക്കുകയായിരുന്നു.സഞ്ജു പറഞ്ഞു.എന്തൊരു ഡ്രെസിങ്ങാണു മീരയുടേത്. ശരീരമെല്ലാം കാട്ടിക്കൊണ്ട്,
💬 Comments
View all comments