Chapter Title : ❤️വൃന്ദാവനം 3 [കുട്ടേട്ടൻ]
അന്നത്തെ പട്ടാളച്ചിട്ടയൊക്കെ ഇപ്പോഴും അദ്ദേഹം നിലനിർത്തിപ്പോകുന്നുണ്ട്. സമയം പാലിക്കുന്നതിലൊക്കെ അച്ചട്ടാണ്.ആരെങ്കിലും സമയക്ലിപ്തത കാട്ടിയില്ലെങ്കിൽ അദ്ദേഹം കോപിഷ്ഠനാകും.
'ഞാൻ ദേ വര്ണൂ,' സഞ്ജുവിനൊപ്പം നടന്നു കൊണ്ട് നന്ദു പറഞ്ഞു.
'നീയിദ് എവിടെയായിരുന്നു നന്ദൂ' താഴെ ചെന്നപ്പോൾ തന്നെ ചഞ്ചുവോപ്പ അവളോടു ചോദിച്ചു.
'ഞാൻ ചെറുതായി ഒന്നു മയങ്ങി' ഓപ്പേ അവൾ മറുപടി പറഞ്ഞു.
'പെൺകുട്ട്യോൾ പകൽസമയത്ത് ഇങ്ങനെ ഉറങ്ങാൻ പാടില്യ നന്ദൂട്ടി' സ്‌നേഹത്തിൽ പൊതിഞ്ഞ ഒരു ഉപദേശം അപ്പൂപ്പൻ അവൾക്കു നൽകി.അപ്പൂപ്പന്‌റെ വലതുവശത്തെ കസേരയിൽ അവൾ ഇരുന്നു.
അപ്പൂപ്പന്‌റെ ഇടതുവശത്ത് മീരയും വലതുവശത്ത് നന്ദിതയും.തന്‌റെ മുന്നിലെ പാത്രത്തിൽ നിന്നു ഇഡ്ഢലി മുറിച്ച് ചട്ണിയിൽ മുക്കി രണ്ടു പേരക്കുട്ടികളുടെയും വായിൽ വച്ചു കൊടുത്തു അപ്പൂപ്പൻ.
'എന്‌റെ തങ്കക്കുടങ്ങൾക്ക്ഇതു പോലെ തന്നിട്ട് എത്ര കാലമായി' വാൽസല്യത്തോടെ ആ വൃദ്ധൻ പറഞ്ഞു. കൊച്ചുമക്കളിൽ അപ്പൂപ്പന് ഏറ്റവുമിഷ്ടം മീരയെയും നന്ദിതയെയുമാണ്.
നല്ല തങ്കക്കുടങ്ങൾ. അപ്പൂപ്പന് ഇവളുമാരുടെ യഥാർഥ സ്വഭാവം ഒന്നും അറിയാൻ പാടില്ലാഞ്ഞിട്ടാണ്. സഞ്ജു മനസ്സിൽ പറഞ്ഞു.
ഒരുപാടു സമയമെടുത്ത്, വിശേഷങ്ങളും പൊട്ടിച്ചിരികളുമായിട്ടാണ് കുടുംബാംഗങ്ങൾ പ്രാതൽ കഴിച്ചത്. സഞ്ജു ഒന്നും മിണ്ടാതെ നിശ്ശബ്ധനായി ഇരുന്നു. അവന്‌റെ ഉള്ളിൽ ചി്ന്തകളായിരുന്നു. ഇടയ്ക്കിടെ മീരയുടെയും നന്ദിതയുടെയും കാതരമിഴികൾ അവന്‌റെ മുഖത്തേക്കു പറന്നു വീണു.
താൻ ഏതോ വലിയ പ്രശ്‌നത്തിൽ പെട്ടിരിക്കുകയാണെന്ന് അവനു തോന്നി. മീരയുടെയും നന്ദിതയുടെയും വരവ്, അതു ചുമ്മാതല്ല, എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ചാണ് രണ്ടാളും വന്നിരിക്കുന്നത്.എന്തൊക്കെയാണോ എന്തോ, കോലാപ്പൂരി ബാബാ, തെറ്റുകുറ്റങ്ങൾ ക്ഷമിച്ച് കാത്തോണേ അവൻ മനസ്സിൽ പ്രാർഥിച്ചു.
'അപ്പൂപ്പാ, താഴെപ്പറമ്പിലെ കുളപ്പുര മാളിക ഇപ്പോഴുമുണ്ടോ' മീര പെരുമാളിനോടു ചോദിച്ചു. ചന്ത്രോത്തെ തറവാട്ടിൽ നിന്ന് അൽപം
💬 Comments
View all comments