Chapter Title : ❤️വൃന്ദാവനം 3 [കുട്ടേട്ടൻ]
മീരയുടെയും കൈകളിൽ കൊടുത്തു.സഞ്ജുവിനൊപ്പം ഇരുവരും ക്ഷേത്രത്തിലേക്കു നടന്നു.
ക്ഷേത്രത്തിൽ തൊഴാൻ വന്ന ആണുങ്ങളും പെണ്ണുങ്ങളുമായ ആബാലവൃദ്ധം ജനങ്ങളുടെയും ശ്രദ്ധ മീരയുടെയും നന്ദിതയുടെയും നേർക്കായിരുന്നു.സ്വർഗലോകത്തു നിന്നെങ്ങാനും താഴെ വീണ അപ്‌സര നർത്തകികളാണോ ഇവർ എന്നായിരിക്കും അവരുടെ ചിന്ത. അത്രയ്ക്കു മാസ്മരികമായിരുന്നു അവരുടെ സൗന്ദര്യം. മീരയുടെ ശരീരത്ത് പിന്നെ വസ്ത്രങ്ങൾ കുറവായതു കൊണ്ടു കുറച്ചു ശ്രദ്ധ കൂടുതൽ കിട്ടി.
സഞ്ജുവിനെ വളച്ചെടുക്കാൻ വ്രതം നോറ്റു നടക്കുന്ന സ്വാതിയും ക്ഷേത്രത്തിലുണ്ടായിരുന്നു(ആദ്യ ഭാഗത്ത് ഇവളെപ്പറ്റി പറയുന്നുണ്ട്).അവൾ നോക്കിയപ്പോൾ കാണുന്നത് സഞ്ജു ബോളിവുഡ് നടിമാരെപ്പോലെയുള്ള രണ്ടു സുന്ദരിമാരുമായി വരുന്നു.അവളുടെ മുഖത്തേക്ക് അമർഷവും നിരാശയും ഇരച്ചുകയറി.
'എടി സ്വാതി സഞ്ജുവിനൊപ്പം ആരാ രണ്ടു പെൺകുട്ടികൾ.' അവളുടെ കൂട്ടുകാരിലൊരാൾ ചോദിച്ചു.
'അവന്‌റെ മുറപ്പെണ്ണുങ്ങളാ..'നന്ദിതയും മീരയും.സ്വാതി പറഞ്ഞു.
'ഇവരാണോ നീ വെയിലടിച്ചു കരുവാളിച്ചു കാണുമെന്നൊക്കെ പറഞ്ഞത്. നല്ല നെയ്യ് ഹൽവകൾ പോലെ ഇരിക്കുന്നു രണ്ടും.ഇനി നീ സഞ്ജുവിനു പിന്നാലെ നടക്കേണ്ട. ഈ സുന്ദരിമാരെ വിട്ട് അവൻ നിന്നെ കെട്ടുമെന്ന് കരുതുകയേ വേണ്ട.' ഒരു കൂട്ടുകാരി അവൾക്കു കിള്ളിക്കൊടുത്തു. സ്വാതി കരച്ചിലിന്‌റെ വക്കിലെത്തി.
'ശരിക്കുംഡീ, അവളുമാരു ഞാൻ വിചാരിച്ചതിലും സുന്ദരികളാ.ഒന്നു രംഭയും മറ്റേത് ഉർവശിയും.എന്‌റെ ചെക്കനെ ഇവരു തട്ടിയെടുക്കും.എന്‌റെ സഞ്ജുവിനെ എനിക്കു നഷ്ടപ്പെടുമോടീ.'വിതുമ്പലിനിടയിൽ സ്വാതി പറഞ്ഞു.
'അയ്യടാ നിന്‌റെ സഞ്ജുവോ, ഏതു വകയിലാ അവൻ നിന്‌റേത് ആയേ? സ്വപ്‌നം കണ്ടുനടക്കാതെ പോയി വേറെ പണിനോക്ക് സ്വാതീ.'കൂട്ടുകാരി പറഞ്ഞിട്ടു ശ്രീകോവിലിനടുത്തേക്കു പോയി.
സ്വാതി കുറച്ചുനേരം കൂടി ചിണുങ്ങിക്കൊണ്ടു നിന്നു.മഞ്ഞപ്പട്ടുപാവാടയും ബ്ലൗസുമായിരുന്നു അവളുടെ വേഷം. സഞ്ജുവിന്‌റെ മുറപ്പെണ്ണുമാരുടെ ഗ്ലാമറോ വേഷങ്ങളോ തനിക്കില്ലെന്നു സ്വാതിക്കു മനസ്സിലായി. എന്നാൽ സഞ്ജുവിനോട് അഗാധമായ സ്‌നേഹമായിരുന്നു ആ പാവത്തിന്.
💬 Comments
View all comments