0%

Chapter Title : ❤️വൃന്ദാവനം 3 [കുട്ടേട്ടൻ]

Author : Kambikathakal Read All Parts 292
ഒരിക്കലും സഞ്ജു ഒരു രീതിയിലും അവളെ പരിഗണിച്ചിട്ടില്ലെങ്കിലും. ഇല്ല. ഇവളുമാർക്ക് ഞാൻ എന്‌റെ സഞ്ജുവിനെ വിട്ടുകൊടുക്കില്ല. ഒരിക്കൽ അവൻ എന്‌റെ സ്‌നേഹം മനസ്സിലാക്കും. അന്ന് ഇവരെയെല്ലാം വിട്ട് അവൻ എന്‌റെ കൂടെ വരും അവൾ മനസ്സിൽ പറഞ്ഞു. ചുറ്റമ്പലത്തിൽ പ്രവേശിച്ച മീരയും നന്ദിതയും കൃഷ്ണവിഗ്രഹത്തിനു മുന്നിൽ കൈകൂപ്പി നിന്നു.ഇരുവരും കണ്ണടച്ചു ഗാഢമായ പ്രാർഥനയിലായിരുന്നു. സഞ്ജു അവരുടെ പിന്നിൽ നിന്നു പ്രാർഥിച്ചു നിന്നു.മുംബൈയിലും യുഎസിലുമൊക്കെ പഠിച്ചിട്ടും വളർന്നിട്ടും ഇരുവരും നല്ല ഈശ്വരവിശ്വാസമുള്ള ഭക്തകളാണ്. ആ അറിവു സഞ്ജുവിനെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്.എന്തായിരിക്കും ഇവർ ഇങ്ങനെ ശക്തമായിട്ടു പ്രാർഥിക്കുന്നത്.
തന്‌റെ മഹാറാണിമാരൊടൊപ്പം ക്ഷേത്രദർശനത്തിനു വന്ന സുന്ദരനായ രാജകുമാരനെപ്പോലെയുണ്ടായിരുന്നു സഞ്ജുവിനെ അപ്പോൾ കാണാൻ. നന്ദിത ഒരു മുഴുക്കാപ്പ് വഴിപാടായി നേർന്നിരുന്നു.അരമണിക്കൂറോളം നേരമെടുക്കുന്ന വഴിപാടാണ് മുഴുക്കാപ്പ്.വഴിപാടു നടക്കുന്ന സമയമത്രയും നേർന്നയാൾ ശ്രീകോവിലിനു മുന്നിൽ തൊഴുതു പ്രാർഥിച്ചു നിൽക്കണമെന്നാണു ചട്ടം. നന്ദിത ശ്രീകോവിലിനു മുന്നിൽ കൈകൂപ്പി നിന്നു. കുറച്ചു നേരം സഞ്ജു അവൾക്കരികിൽ നിന്നു.കൈയിൽ ആരോ തട്ടിയത് കണ്ടാണ് തിരിഞ്ഞു നോക്കിയത്. ഇലക്കീറിൽ ചന്ദനവും സിന്ദൂരവുമായി മീര നിൽക്കുന്നു.ഇതു വരെ കണ്ട കലുഷിതമായ ഭാവമില്ല,നേരീയ ഒരു ചിരി,അവളുടെ തിരുനെറ്റിയിൽ ക്ഷേത്രത്തിലെ സിന്ദൂരമണിഞ്ഞിരിക്കുന്നു. ഒരു പ്രൗഢയായ കുലവനിതയെപ്പോലുണ്ടായിരുന്നു അവളപ്പോൾ.'നന്ദിത....ദേ മുഴുക്കാപ്പ് നടക്ക്വാ' നന്ദിതയെ ചൂണ്ടിക്കാട്ടി സഞ്ജു പറഞ്ഞു. 'അവളവിടെ മുഴുക്കാപ്പും നടത്തി നിൽക്കട്ടേന്നേ, നമ്മളെന്തിനാ വെയിറ്റ് ചെയ്തു ബോറടിക്കുന്നേ, നമുക്കു ചുറ്റമ്പലം വലംവച്ചു തൊഴുതു വരാം' മീര പറഞ്ഞു. സഞ്ജു ഒന്നു ശങ്കിച്ചു നിന്നു. നന്ദിത ഇതൊന്നുമറിയുന്നില്ല, അവൾ കണ്ണടച്ച് മനസ്സ് ഏകാഗ്രമാക്കി പ്രാർഥന തുടരുകയാണ്. 'വരൂന്നേ...' ഇത്തവണ മീരയുടെ സ്വരത്തിൽ നല്ല ആജ്ഞാശക്തി സ്ഫുരിക്കുന്നുണ്ടായിരുന്നു. അവൻ

💬 Comments

View all comments