0%

Chapter Title : ❤️വൃന്ദാവനം 4 [കുട്ടേട്ടൻ]

Author : kkstories Read All Parts 400

അവനോടു പറഞ്ഞു.
നന്ദു പോയ് ചെയ്യാമോ. ഞാൻ അകത്തേക്കു വരുന്നില്ല-സഞ്ജു പറഞ്ഞു.
അതെന്തേ-സംശയഭാവത്തിൽ നന്ദു ചോദിച്ചു.

https://imgur.com/a/h55xHaE
ചെറിയ ഒരു പനിക്കോള്.ഞാൻ തലകുളിച്ചില്ല- സഞ്ജു പറഞ്ഞു. അവനാകെ മൂഡോഫായിരുന്നു.
ആണോ...തന്‌റെ ലോലമായ കൈപ്പത്തി അവന്‌റെ നെറ്റിയിലും കവിളിലും അവൾ അധികാരഭാവത്തോടെ വച്ചു. ചൂടൊന്നുമില്ല. വെയിൽ കൊള്ളാതെ മാറി നിന്നോളൂ. ഞാൻ പൂജകൾ കഴിഞ്ഞുവരാംട്ടോ-അവന്‌റെ കവിളിൽ ഒന്നു തട്ടി ചിരിയോടെ നന്ദിത പറഞ്ഞു.
ശരി നന്ദൂ, പോയി വാ- ക്ഷേത്രത്തിലെ ആട്ടപ്പന്തലിലേക്ക് ചെന്നിരുന്നുകൊണ്ട് സഞ്ജു പറഞ്ഞു. നന്ദിത അവനെ നോക്കി ഒന്നു ചിരിച്ച ശേഷം ഉള്ളിലേക്കു പോയി.
ആ സമയത്താണു സ്വാതി തൊഴൽ കഴിഞ്ഞു വന്നത്. മീരയുടെ കയ്യിൽ നിന്ന് ഇന്നലെ കൊണ്ട വീക്ക് അവളുടെ മുഖത്തു തിണർത്തു കിടന്നിരുന്നു. സഞ്ജുവിനെ കണ്ടതും അവൾ ഗൗനിക്കാതെ മുന്നോട്ടുനടന്നു.

സ്വാതിയവിടെ നിന്നേ- സഞ്ജു പറഞ്ഞു. അവൻ അവളുടെ പിന്നാലെ ചെന്നു.
സ്വാതി നിന്നു. ഇന്നലെ സഞ്ജുവിനെ അവൾ ഉമ്മ വയ്ക്കുന്നത് കണ്ടു. ഇനി സഞ്ജുവിനെ ശല്യപ്പെടുത്താൻ ഞാൻ വരില്ല. ബ്രഹ്‌മചാരിയാണെന്നും പറഞ്ഞ് ഇനി തട്ടിപ്പുംകൊണ്ട് വരരുത്. എന്‌റെ മുന്നിൽ കാട്ടിയ ബ്രഹ്‌മചര്യം ഇന്നലെ എവിടെപ്പോയി.- അവൾ താഴ്ന്ന സ്വരത്തിൽ പറഞ്ഞു.

സ്വാതി. എനിക്ക് നിന്നോടു പ്രണയമോ മറ്റൊന്നുമില്ല. നമ്മൾ തമ്മിൽ ഒരിക്കലും ചേരാനും പോകുന്നില്ല.
സ്വാതി ചുമ്മാ എന്‌റെ പുറകിൽ നടന്ന് നിന്‌റെ സമയം നഷ്ടപ്പെടുത്തരുത്. മീര എന്നെ ഇങ്ങോട്ടുവന്നു ചുംബിച്ചതാണ്.ദയവ് ചെയ്ത് ഇന്നലെ നടന്ന കാര്യം ആരോടും പറയരുത്- സഞ്ജു അവളോടു പറഞ്ഞു.

കുളിക്കടവിലെ രഹസ്യവേഴ്ച ഞാനാരോടും പറയില്ല. അതോർത്ത് ഇനി വിഷമിക്കേണ്ട. പിന്നെ സഞ്ജുവിന്‌റെ ആ അമേരിക്കക്കാരി മുറപ്പെണ്ണിനെ ഒന്നു സൂക്ഷിച്ചോ. കൊല്ലാനും മടിക്കാത്ത ജാതിയാ അവൾ-പോകുന്നതിനിടയിൽ സ്വാതി പറഞ്ഞു. സ്വാതിയുടെ ആ പോക്കു നോക്കി നിന്നപ്പോൾ സഞ്ജുവിന് ഉള്ളിൽ ഒരു വിങ്ങൽ ഉടലെടുത്തു.

പാവമൊരു പൊട്ടിപ്പെണ്ണ്,തന്നെ സ്‌നേഹിച്ചെന്നൊരു കുറ്റമേ അവൾ ചെയ്തുള്ളു-പെണ്ണൊരുമ്പെട്ടാൽ എന്നു കേട്ടിട്ടേ ഉള്ളൂ. കുറേ പെണ്ണുങ്ങൾ ചേർന്ന് തന്നെ ചക്രശ്വാസം വലിപ്പിക്കുകയാണെന്ന് സഞ്ജുവിനു തോന്നി. പഴയ ബ്രഹ്‌മചര്യവും ക്രിക്കറ്റും സിനിമകാണലുമായിട്ടൊക്കെ എങ്ങനെ ജീവിച്ചുവന്നതാണ്. ഇപ്പോൾ ആകെ പരുങ്ങലിലായി. വേണ്ടായിരുന്നു.
തിരുവോണദിവസം രാവിലെ തന്നെ സഞ്ജു

💬 Comments

View all comments