Chapter Title : ❤️വൃന്ദാവനം 4 [കുട്ടേട്ടൻ]
ചിർമണി കുളമ്പടി കേട്ടില്ല- മീര പാടുകയാണ്. മീരയ്ക്കു പാടാൻ വലിയ വശമില്ല.
കുളമ്പടിയോ ഇതെന്താ കുതിരയാണോ? പൊട്ടിച്ചിരിച്ചുകൊണ്ട് നന്ദിത ഉറക്കെ ചോദിച്ചു. സഞ്ജുവും കുട്ടികളും അതു കേട്ട് പൊട്ടിച്ചിരിച്ചു. ക്രുദ്ധയായ മീര സഞ്ജുവിനെ തറപ്പിച്ചു നോക്കിയപ്പോൾ അവൻ വാപൂട്ടി നിന്നു. സഞ്ജുവിന്‌റെയും മീരയുടെയും നന്ദിതയുടെയും നേതൃത്വത്തിൽ 3 ടീമായി തിരിഞ്ഞായിരുന്നു അന്താക്ഷരി കളി.
അങ്ങനെ മാറി മാറി പാട്ടുകൾ വന്നു.
ഒടുവിൽ സഞ്ജു ഒരു പാട്ടു പാടി...നീല നിലവേ, നിനവിനഴകേ താരമറിയാതരിയുമഴകേ..ഏ ശബ്ദത്തിലാണ് അവസാനിച്ചത്. സോ എ എന്ന അക്ഷരത്തിൽ തുടങ്ങുന്ന പാട്ട് അടുത്ത ടീം പാടണം. സഞ്ജു പറഞ്ഞു.
മീരയുടെ ടീമായിരുന്നു അടുത്തത്.
മീരയ്ക്ക് എ വച്ചുള്ള പാട്ടൊന്നുമറിയില്ലായിരുന്നു. ഏതാടാ എ വച്ചു പാട്ട് പറയെടാ...മീര തന്‌റെ ടീമിലുള്ള കുട്ടുവിനോടും ജാനിയോടും റോബിനോടും ചോദിച്ചു. കുട്ടികൾ നന്ദിതയെ നോക്കി. അവൾ കണ്ണടച്ചു കാട്ടി. തറവാട്ടിലെ കുട്ടികൾക്കെല്ലാം നന്ദിതയോടായിരുന്നു പ്രിയം.
ഇവിടുന്നു പോയപ്പോഴും കുട്ടികൾക്കെല്ലാം അവൾ മുടങ്ങാതെ സമ്മാനങ്ങൾ അയക്കുകയും അവരോടു ബന്ധം നിലനിർത്തുകയുമൊക്കെ ചെയ്തിരുന്നു. ഇത്തവണ വന്നപ്പോഴും അവൾ കുട്ടികൾക്കൊപ്പം ഏറെനേരം കൂട്ടുകൂടുകയും ചങ്ങാത്തം സ്ഥാപിക്കുകയും ചെയ്തു. അതിനാൽ തന്നെ നന്ദുചേച്ചി എന്തു പറയുന്നോ അതാണു കുട്ടികൾക്കു വേദവാക്യം. മീരയുടെ ടീമിലുള്ള കുട്ടികളും അതിനാൽ നന്ദിതയെ അനുസരിച്ചു. അവൾ കണ്ണടച്ചു കാട്ടിയതിനാൽ അവർ മിണ്ടാതെ നിന്നു.
ഫൂൾസ്...നിന്നോടൊക്കെയാ ചോദിച്ചേ..പാട്ട് പറഞ്ഞുതാ-മീര കുട്ടികളോടു കയർത്തു.
ഞങ്ങൾക്കറിയില്ല ഡാകിനിചേച്ചീ അല്ല മീരച്ചേച്ചീ-കുട്ടു പറഞ്ഞു.
ഡാകിനിയോ, എടാ ആരാടാ ആരാടാ എനിക്ക് അങ്ങനെ പേരിട്ടത്. തന്നെ ഡാകിനിയെന്നു വിളിച്ച കുട്ടുവിന്‌റെ ചെവി പിടിച്ചു തിരുമ്മിക്കൊണ്ട് മീര ചൂടായി.
അയ്യോ ചേച്ചീ, പറഞ്ഞപ്പോൾ തെറ്റിപ്പോയതാ-കുട്ടു പറഞ്ഞു. മീരയെ രഹസ്യമായി കുട്ടികൾ ഡാകിനിയെന്നാണ് വിളിച്ചിരുന്നത്.
എന്താദ് മീര, കുട്ടികളെ ഇങ്ങനെ വേദനിപ്പിക്കുന്നേ, അവന്‌റെ ചെവിയിൽ നിന്നു വിട്- നന്ദിത വിളിച്ചുപറഞ്ഞു.കുട്ടുവിന്‌റെ ചെവിയിൽ കൂടുതൽ തിരുമ്മിക്കൊണ്ട് മീര പറഞ്ഞു.
നീ നിന്‌റെ കാര്യം നോക്ക് നന്ദിതാ..കുട്ടികളാണു വലുതാകുന്നത്. മൂത്തോരെ ഇരട്ടപ്പേരു വിളിക്കുന്നതിന് ഇപ്പോഴേ ഇവർക്ക് കൊടുക്കണം. അല്ലെങ്കിൽ വലുതാകുമ്പോൾ ഇവരൊക്കെ വഴിപിഴച്ചുപോകും..മീര പറഞ്ഞു.
ആരാ വഴിപിഴച്ചുപോകുന്നേന്ന് ഇട്ടിരിക്കുന്ന ഡ്രെസ് കണ്ടാൽ അറിയാം-നന്ദിത പിറുപിറുത്തത് സഞ്ജു മാത്രമാണു
💬 Comments
View all comments