0%

Chapter Title : ❤️വൃന്ദാവനം 4 [കുട്ടേട്ടൻ]

Author : kkstories Read All Parts 418

കേട്ടത്.
നീയെന്തെങ്കിലും പറഞ്ഞോ-മീര ചോദിച്ചു.
അല്ലാ എല്ലാവരും തറവാട്ടിലെ കുട്ടികളാ. തറവാടിന്‌റെ സംസ്‌കാരോം പാരമ്പര്യോമൊക്കെ നിലനിർത്താൻ എല്ലാർക്കും ബാധ്യതയുണ്ടെന്നു പറഞ്ഞതാ- മീരയെ കൊള്ളിച്ചുള്ള നന്ദിതയുടെ വർത്തമാനം മീരയ്ക്കു പെട്ടെന്നു മനസ്സിലായില്ല. എന്നാൽ സഞ്ജുവിന് മനസ്സിലായി.
അതൊന്നും സാരമില്ല. ഈ തറവാട്ടിലെ കുട്ടികളെ ശകാരിക്കാനും ശിക്ഷിക്കാനും മീരയ്ക്കും നന്ദിതയ്ക്കും അധികാരംണ്ട്. അവരുടെ വല്യേച്ചിമാരാ നിങ്ങള്..കുടുംബത്തിലെ ചെറിയവരെ നേർവഴിക്ക് നടത്തേണ്ടത് മൂത്ത പെൺകുട്ടികളാ- സഞ്ജു വിദഗ്ധമായി പറഞ്ഞു. കുട്ടു സഞ്ജുവിനെ നോക്കി പല്ലിറുമ്മി.
സഞ്ജു പറഞ്ഞത് കറക്ടാ. ഇവൻമാർക്കെല്ലാം വലിയ നെഗളിപ്പാണ്. കൂട്ടുകെട്ട് ശരിയാവത്തേന്‌റെയാണ്. നന്ദിതയെ നോക്കി മുനവച്ചാണ് മീരയത് പറഞ്ഞത്.
എല്ലാവനെയും നേരെയാക്കിയിട്ടേ ഞാനിവിടുന്ന് അമേരിക്കേലേക്ക് തിരിച്ചുപോന്നുള്ളൂ.കുട്ടുവിന്‌റെ തലയിൽ ഒരു കിഴുക്ക് കൂടി കൊടുത്തിട്ട് മീര പറഞ്ഞു.
സഞ്ജൂ, നാളെയെന്നെ മാർക്കറ്റിൽ ഒന്നു കൊണ്ടുപോണം. അവിടെയൊരു കടേൽ നല്ല വള്ളിച്ചൂരൽ ഉണ്ട്. ഇവർക്കെല്ലാം ചൂരൽക്കഷായാ നല്ല പ്രതിവിധി- കുട്ടുവിനെ വിട്ടുകൊണ്ട് മീര പറഞ്ഞു.
നാളെത്തന്നെ പോകാം മീര, മാർക്കറ്റിൽ കിട്ടിയില്ലേൽ കുറച്ചങ്ങുചെല്ലുമ്പോൾ ഒരു അങ്ങാടിക്കടയുണ്ട്, ആദിവാസികൾടെ. അവിടെ പഴുപ്പിച്ച ചൂരൽ കിട്ടും. ഒറ്റ പെട കൊടുത്താൽ പത്തുദിവസം നീറുമെന്നാ പറയുന്നേ. സഞ്ജു അതു പറഞ്ഞപ്പോൾ കുട്ടികൾ പേടിച്ച് അവനെ നോക്കി. അവൻ രഹസ്യമായി കുട്ടികളെ നോക്കി കൊഞ്ഞനം കുത്തി.
എന്നാൽ അവിടെത്തന്നെ പോകാം.കേട്ടല്ലോ, നാളെ മുതൽ എന്തെങ്കിലും അധികപ്രസംഗം കാട്ടിയാൽ എല്ലാത്തിനും ചുട്ട പെടയാണു മറുപടി. മനസ്സിലായോടാ. -കുട്ടുവിനെ നോക്കിക്കൊണ്ട് മീര ദേഷ്യപ്പെട്ട് സംസാരിച്ചു. കുട്ടികൾ തലകുലുക്കി.
അതെല്ലാം പോട്ടെ നമുക്ക് അന്താക്ഷരി കണ്ടിന്യൂ ചെയ്യാം.സഞ്ജു പറഞ്ഞു.
അപ്പോൾ എ അക്ഷരം വച്ചുള്ള പാട്ട് മീരയുടെ ടീമിനറിയില്ല. സമയം കഴിഞ്ഞു. ഇനി ചാൻസ് നന്ദൂനാണ്. സഞ്ജു അറിയിച്ചു.
നന്ദുവിന്‌റെ മുഖം തെളിഞ്ഞു. ചുരിദാറിന്‌റെ ഷോൾ ഒക്കെ പിടിച്ചിട്ട് അവൾ പാടാൻ തുടങ്ങി.

എന്തിനു വേറൊരു സൂര്യോദയം...
നീയെൻ പൊന്നുഷ സന്ധ്യയല്ലേ...
എന്തിനു വേറൊരു മധുവസന്തം...
ഇന്നു നീയെൻ അരികിലില്ലേ

മനോഹരശബ്ദത്തിനുടമയായ നന്ദിതയ്ക്ക് പാട്ട് നന്നായി വഴങ്ങിയിരുന്നു.ക്ലാസിക്കൽ മ്യൂസിക്ക് അവൾ പഠിച്ചിട്ടുമുണ്ട്. അത്രമേൽ സൗരഭ്യം പൂണ്ട ആ പാട്ടിൽ മീരയൊഴികെ എല്ലാവരും ലയിച്ചുനിന്നുപോയി. അവളാ പാട്ടു പാടുമ്പോൾ സഞ്ജുവിന്‌റെ മുഖത്തുനിന്നു കണ്ണുകളെടുത്തതേയില്ല.

💬 Comments

View all comments