0%

Chapter Title : ❤️വൃന്ദാവനം 4 [കുട്ടേട്ടൻ]

Author : kkstories Read All Parts 419

സഞ്ജുവിനോടുള്ള പ്രണയമായിരുന്നു ആ പാട്ടുനിറയെ.

നീയെന്‌റെ ആനന്ദ നീലാംബരി,
നീയെന്നുമണയാത്ത ദീപാഞ്ജലി..

നന്ദു പാടി അവസാനിപ്പിച്ചപ്പോഴേക്കും സഞ്ജു ഹൃദയംതുറന്ന് കയ്യടിച്ചു. വോവ് ...നന്ദു സൂപ്പർ...ശ്രേയ ഘോഷാലിന്‌റെ കൂട്ടുണ്ട് നിന്‌റെ സൗണ്ട്. നീ പാടിയ അത്രേം നിമിഷം ഞാൻ സ്വർഗത്തിലെത്തിയപോലെയായി. സഞ്ജു കാതരമായി പറഞ്ഞു. നന്ദുവിന്‌റെ മുഖം പൂത്തുവിടർന്നു. നാണവും അതിൽ നിഴലിച്ചെന്നു മാത്രം.
ആ സമയം മീരയുടെ മനസ്സിൽ അസൂയയുടെ ഗുണ്ടുകൾ പൊട്ടിത്തെറിക്കുകയായിരുന്നു.

മതി മതി പിള്ളാരേ, അന്താക്ഷരി. നിങ്ങൾക്കൊന്നും പഠിക്കാനില്ലേ പോയി പഠിച്ചേ...മീര വീണ്ടും കാരണവത്തിയായി രംഗത്തുവന്നു.

അയ്യോ, മീരച്ചേച്ചീ ഞങ്ങൾടെ പരീക്ഷ ഒക്കെ കഴിഞ്ഞില്ലേ. ഇതു വെക്കേഷൻ അല്ലേ.-കുട്ടികൾ ഒരേ സ്വരത്തിൽ പറഞ്ഞു.

അതിനിപ്പോ എന്താ...അടുത്ത ടോപ്പിക്കുകൾ ഇപ്പോഴേ പഠിക്കണം. ഞാൻ പഠിപ്പിച്ചുതരാം, എല്ലാരും വാ- മീര പറഞ്ഞു. കുട്ടികൾ അങ്കലാപ്പിൽ അവിടെ നിന്നു.
ഹേയ് മീരാ, നിനക്കെന്തിന്‌റെ ധൃതിയാ...വെക്കേഷൻ ടൈമിൽ കുട്ടികൾ ഉല്ലസിക്കണം. അതിനാണു വെക്കേഷൻ. ആരും പോണ്ട കേട്ടോ- നന്ദിത മുറുക്കമുള്ള സ്വരത്തിൽ പറഞ്ഞു. അതു ശരിയാ മീര, അല്ലെങ്കിലേ ഇവർക്ക് ക്ലാസും ട്യൂഷനും ഒഴിഞ്ഞു സമയമില്ല. അവരൊന്നു റിലാക്‌സ് ആകട്ടെ -സഞ്ജുവും അതിനെ പിന്താങ്ങിയതോടെ മീരയുടെ എല്ലാ കുരുവും പൊട്ടി.

എന്താന്നു വച്ചാൽ ആയിക്കോ..ഞാൻ പോകുന്നു. മീര എഴുന്നേറ്റു നടന്നു.
നീയിതെവിടെ പോകുന്നു. രസംകൊല്ലിയാവല്ലേ- സഞ്ജു ഇടയ്ക്കു കയറി പറഞ്ഞു.
ദേ സഞ്ജൂ. എനിക്കിവിടെ പാട്ടും പാടിയിരിക്കാൻ സമയമില്ല. ഇവിടുള്ളവരെല്ലാം ബന്ധുവീട്ടിൽ പോയിട്ട് രാത്രി ഇവിടെ വന്നേ ഭക്ഷണം കഴിക്കൂ. ഞാനതെല്ലാം ശരിയാക്കാൻ പോകുവാണ്- മീര കൈവിരൽ ഉയർത്തിക്കൊണ്ട് പറഞ്ഞു.
അതിനു നീയെന്തിനാ പോകുന്നേ.ചെറിയമ്മമാരും അപ്പച്ചിമാരും അതെല്ലാം റെഡിയാക്കിയിട്ടാണു പോയത്. പോരാത്തതിന് അടുക്കളക്കാരി ശാന്തേച്ചിയും അവിടെയുണ്ട്,അവരെല്ലാം നോക്കിക്കോളും.നീയിവിടെ ഇരിക്ക്. അവളുടെ കൈയിൽ പിടിച്ചുകൊണ്ട് സഞ്ജു പറഞ്ഞു.
ദേ സഞ്ജൂ, ആണുങ്ങൾക്ക് അതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല. എന്തേലും ശരിയായില്ലെങ്കിൽ കുടുംബത്തിലെ പെണ്ണുങ്ങൾക്കാണു പഴി. എല്ലാം ശരിയാണോയെന്നു എനിക്കു നോക്കണം, അതെന്‌റെ ഉത്തരവാദിത്വമാണ്. കുടുംബത്തിലെ കാര്യമെല്ലാം നോക്കണമെന്നാണ് എന്‌റെ അമ്മ എന്നെ പണ്ടുമുതലേ പഠിപ്പിച്ചിരിക്കുന്നത്. അങ്ങനെയുള്ള പെണ്ണുങ്ങളേ നല്ല മകളും ഭാര്യയുമൊക്കെയാകൂ. അല്ലാത്തവർക്ക് പാട്ടുംപാടി ഉല്ലസിച്ചിരുന്നാൽ മതിയല്ലോ- നന്ദുവിനെ നോക്കിക്കൊണ്ട് മീര പറഞ്ഞു. ഭാര്യ

💬 Comments

View all comments