0%

Chapter Title : ❤️വൃന്ദാവനം 4 [കുട്ടേട്ടൻ]

Author : kkstories Read All Parts 424

അവളുടെ പേരുമാത്രമേ അവൻ കുടുക്കയിൽ ഇട്ടിരുന്നുള്ളൂ.
സഞ്ജു ബ്ലിംഗസ്യാന്നുള്ള ആ ഇരിപ്പു കുറേ നേരം ഇരുന്നു, തറവാട്ടിലെ മാവിൻ ചുവട്ടിൽനിന്ന് കണ്ണിമാങ്ങ തലയിൽ വീണതൊന്നും അവൻ അറിഞ്ഞില്ല. മീരയും ചുംബിച്ചു, ഇപ്പോൾ നന്ദുവും ചുംബിച്ചു. ഇതെല്ലാം എങ്ങോട്ടാണ്. ഒരുത്തരവും അവനു കിട്ടിയില്ല.
അന്നുരാത്രി സഞ്ജു ഉറക്കത്തിൽ ഒരു സ്വപ്‌നം കണ്ടു. മീരയും നന്ദിതയും തന്‌റെ മുറിയിൽ താലങ്ങളുമായി വരുന്നതായിരുന്നു ആ സ്വപ്നം. താലത്തിൽ തുണികൊണ്ട് എന്തോ അവർ മറച്ചിരുന്നു. സഞ്ജുവിന്‌റെ ഇടതും വലതുമായി അവർ നിന്നു. താലത്തിലെ തുണി മാറ്റി. മൂർച്ചയുള്ള കത്തിയായിരുന്നു അവരുടെ താലങ്ങളിൽ.
രണ്ടുപേരും കത്തിയെടുത്തു തനിക്കു നേരെ വീശുന്നു.
സഞ്ജുവിന്‌റെ കിഡ്‌നി ഞാനെടുക്കും- മീര തന്‌റെ ശരീരത്തിൽ നിന്നു കിഡ്‌നി പറിച്ചുകൊണ്ട് നന്ദുവിനോടു പറഞ്ഞു.
എന്നാൽ അവന്‌റെ കരൾ ഞാനെടുക്കും- നന്ദുവും ഇതാ തന്‌റെ കരൾ പറിച്ചെടുക്കുന്നു.
അങ്ങനെ തന്‌റെ ശരീരത്തിൽ നിന്നു പലതും ആ പെൺകുട്ടികൾ അതാ പകുത്തെടുക്കുന്നു.
ഹൃദയം ഞാൻ വിട്ടുതരില്ല- പൊട്ടിച്ചിരിച്ചുകൊണ്ട് മീര പറയുന്നു.
നോ, ഹൃദയം എന്‌റേതാണ് - നന്ദു പറയുന്നു.
രണ്ടുപേരും കയ്യിട്ട് ഇതാ തന്‌റെ ഹൃദയം പറിച്ചെടുക്കുന്നു.
ഇങ്ങു തരൂ ആ ഹൃദയം- രണ്ടു പെൺകുട്ടികളും കശപിശ കൂടുന്നു. അതാ തന്‌റെ ഹൃദയം അവരുടെ കൈകളിൽ നിന്നു തെറിച്ചുപോകുന്നു. തുറന്ന വാതിലിലൂടെ അതു പുറത്തേക്കു തെറിച്ച് പടികളിലൂടെ താഴേക്ക് ഉരുണ്ടുരുണ്ടു പോകുന്നു....അയ്യോ എന്‌റെ പാവം ഹൃദയം.....അതാ പോകുന്നു.
എന്‌റെ അമ്മേ...നിലവിളിച്ചുകൊണ്ട് സഞ്ജു കട്ടിലിൽ എഴുന്നേറ്റിരുന്നു. സ്വപ്‌നം അവസാനിച്ചിരുന്നു.

(തുടരും)

💬 Comments

View all comments