Chapter Title : ❤️വൃന്ദാവനം 4 [കുട്ടേട്ടൻ]
പാടി അവസാനിപ്പിച്ചപ്പോഴേക്കും സഞ്ജു ഹൃദയംതുറന്ന് കയ്യടിച്ചു. വോവ് ...നന്ദു സൂപ്പർ...ശ്രേയ ഘോഷാലിന്‌റെ കൂട്ടുണ്ട് നിന്‌റെ സൗണ്ട്. നീ പാടിയ അത്രേം നിമിഷം ഞാൻ സ്വർഗത്തിലെത്തിയപോലെയായി. സഞ്ജു കാതരമായി പറഞ്ഞു. നന്ദുവിന്‌റെ മുഖം പൂത്തുവിടർന്നു. നാണവും അതിൽ നിഴലിച്ചെന്നു മാത്രം.
ആ സമയം മീരയുടെ മനസ്സിൽ അസൂയയുടെ ഗുണ്ടുകൾ പൊട്ടിത്തെറിക്കുകയായിരുന്നു.
മതി മതി പിള്ളാരേ, അന്താക്ഷരി. നിങ്ങൾക്കൊന്നും പഠിക്കാനില്ലേ പോയി പഠിച്ചേ...മീര വീണ്ടും കാരണവത്തിയായി രംഗത്തുവന്നു.
അയ്യോ, മീരച്ചേച്ചീ ഞങ്ങൾടെ പരീക്ഷ ഒക്കെ കഴിഞ്ഞില്ലേ. ഇതു വെക്കേഷൻ അല്ലേ.-കുട്ടികൾ ഒരേ സ്വരത്തിൽ പറഞ്ഞു.
അതിനിപ്പോ എന്താ...അടുത്ത ടോപ്പിക്കുകൾ ഇപ്പോഴേ പഠിക്കണം. ഞാൻ പഠിപ്പിച്ചുതരാം, എല്ലാരും വാ- മീര പറഞ്ഞു. കുട്ടികൾ അങ്കലാപ്പിൽ അവിടെ നിന്നു.
ഹേയ് മീരാ, നിനക്കെന്തിന്‌റെ ധൃതിയാ...വെക്കേഷൻ ടൈമിൽ കുട്ടികൾ ഉല്ലസിക്കണം. അതിനാണു വെക്കേഷൻ. ആരും പോണ്ട കേട്ടോ- നന്ദിത മുറുക്കമുള്ള സ്വരത്തിൽ പറഞ്ഞു. അതു ശരിയാ മീര, അല്ലെങ്കിലേ ഇവർക്ക് ക്ലാസും ട്യൂഷനും ഒഴിഞ്ഞു സമയമില്ല. അവരൊന്നു റിലാക്‌സ് ആകട്ടെ -സഞ്ജുവും അതിനെ പിന്താങ്ങിയതോടെ മീരയുടെ എല്ലാ കുരുവും പൊട്ടി.
എന്താന്നു വച്ചാൽ ആയിക്കോ..ഞാൻ പോകുന്നു. മീര എഴുന്നേറ്റു നടന്നു.
നീയിതെവിടെ പോകുന്നു. രസംകൊല്ലിയാവല്ലേ- സഞ്ജു ഇടയ്ക്കു കയറി പറഞ്ഞു.
ദേ സഞ്ജൂ. എനിക്കിവിടെ പാട്ടും പാടിയിരിക്കാൻ സമയമില്ല. ഇവിടുള്ളവരെല്ലാം ബന്ധുവീട്ടിൽ പോയിട്ട് രാത്രി ഇവിടെ വന്നേ ഭക്ഷണം കഴിക്കൂ. ഞാനതെല്ലാം ശരിയാക്കാൻ പോകുവാണ്- മീര കൈവിരൽ ഉയർത്തിക്കൊണ്ട് പറഞ്ഞു.
അതിനു നീയെന്തിനാ പോകുന്നേ.ചെറിയമ്മമാരും അപ്പച്ചിമാരും അതെല്ലാം റെഡിയാക്കിയിട്ടാണു പോയത്. പോരാത്തതിന് അടുക്കളക്കാരി ശാന്തേച്ചിയും അവിടെയുണ്ട്,അവരെല്ലാം നോക്കിക്കോളും.നീയിവിടെ ഇരിക്ക്. അവളുടെ കൈയിൽ പിടിച്ചുകൊണ്ട് സഞ്ജു
💬 Comments
View all comments