Chapter Title : ❤️വൃന്ദാവനം 4 [കുട്ടേട്ടൻ]
പറഞ്ഞു.
ദേ സഞ്ജൂ, ആണുങ്ങൾക്ക് അതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല. എന്തേലും ശരിയായില്ലെങ്കിൽ കുടുംബത്തിലെ പെണ്ണുങ്ങൾക്കാണു പഴി. എല്ലാം ശരിയാണോയെന്നു എനിക്കു നോക്കണം, അതെന്റെ ഉത്തരവാദിത്വമാണ്. കുടുംബത്തിലെ കാര്യമെല്ലാം നോക്കണമെന്നാണ് എന്റെ അമ്മ എന്നെ പണ്ടുമുതലേ പഠിപ്പിച്ചിരിക്കുന്നത്. അങ്ങനെയുള്ള പെണ്ണുങ്ങളേ നല്ല മകളും ഭാര്യയുമൊക്കെയാകൂ. അല്ലാത്തവർക്ക് പാട്ടുംപാടി ഉല്ലസിച്ചിരുന്നാൽ മതിയല്ലോ- നന്ദുവിനെ നോക്കിക്കൊണ്ട് മീര പറഞ്ഞു. ഭാര്യ എന്ന അവളുടെ പ്രയോഗം അവൾ മനപൂർവം ഒന്നു കടുപ്പിച്ചാണു പറഞ്ഞത്.
അവൾ പോന്നേ പോട്ടേ..തടയേണ്ട-നന്ദു സഞ്ജുവിനോട് അടക്കത്തിൽ അവനു മാത്രം കേൾക്കാവുന്ന പോലെ പറഞ്ഞു.
മീര തലയുമുയർത്തിപ്പിടിച്ചു മുന്നോട്ടു നടന്നു. മിനിസ്കർട്ടിലെ പിൻഭാഗദൃശ്യമായിരുന്നു നന്ദു കണ്ടുകൊണ്ടിരുന്നത്. നടക്കുന്നതിനിടയിൽ മിനിസ്കർട്ടിനുള്ളിൽ അവളുടെ നിതംബപ്പന്തുകൾ വെട്ടിക്കളിക്കുന്നത് സഞ്ജു പരവശത്തോടെ നോക്കി നിന്നു.
നല്ല ബെസ്റ്റ് ഭാര്യയാണു ദേ ആ പോകുന്നത്. എനിക്കുറപ്പാ, ഇവളെ കെട്ടുന്നവൻ മൂന്നാംനാൾ കെട്ടിത്തൂങ്ങും-നന്ദു പരിഹാസത്തിൽ പറഞ്ഞു.
ദേ നന്ദൂ, അങ്ങനെയൊന്നും പറയല്ലേ- ഒന്നു ഞെട്ടിയ സഞ്ജു അവളോടു പറഞ്ഞു. അപ്പോഴും അവന്റെ നോട്ടം നടന്നകലുന്ന മീരയുടെ പിൻഭാഗത്തായിരുന്നു.
എന്തോന്നാ നോക്കിക്കോണ്ട് നിൽക്കുന്നത്- നന്ദു അൽപം ഈർഷ്യയോടെ ചോദിച്ചു.
സഞ്ജു പെട്ടെന്നു ഞെട്ടി. പിടിക്കപ്പെട്ടിരിക്കുന്നു. പഴയ തന്ത്രം തന്നെ രക്ഷ. ഞാൻ മീരയുടെ ഡ്രസിൽ നോക്കിയതാണ്. എന്തൊരു വൾഗർ ആയാണ് ഈ കുട്ടി ഡ്രസ് ഇടുന്നത്-സഞ്ജു പയ്യെ കാർഡിറക്കി.
അതേന്നേ- നന്ദൂ തന്ത്രത്തിൽ വീണു.
എന്തു വൃത്തികേടാണ്. മിനിസ്കർട്ടുമൊക്കെയിട്ട് തറവാട്ടിൽ നടക്കുന്നു. എന്തൊരു വൾഗർ ആണ്. ഇതൊന്നും പറഞ്ഞു പഠിപ്പിക്കാൻ ആരുമില്ലാത്തതിന്റെയാ. ഈ തറവാട്ടിലെ പെണ്ണുങ്ങളിൽ ആരെങ്കിലും ഇങ്ങനെ വസ്ത്രം ധരിക്കുവോ? അവൾടെ കുറേ വേഷം. ഞാൻ മുംബൈയിലാ പഠിച്ചേ.
💬 Comments
View all comments