Chapter Title : ❤️വൃന്ദാവനം 4 [കുട്ടേട്ടൻ]
അവിടേം മിനിസ്കർട്ടൊക്കെയുണ്ട്. ഞാനിട്ടിട്ടില്ല, കാരണം എന്റെ അമ്മ എന്നോടു പറഞ്ഞൂ-നന്ദൂ എവിടെയാണെങ്കിലും നീ ചന്ത്രോത്തേ കുട്ടിയാ, വസ്ത്രധാരണത്തിലും അച്ചടക്കത്തിലും പെരുമാറ്റത്തിലുമൊക്കെ ആ അടക്കം വേണം എന്ന്. ഇതൊരുമാതിരി അറബിക്കുതിര മാതിരി- കിട്ടിയ സമയം കൊണ്ട് പറ്റാവുന്ന ഏഷണി നന്ദു പറഞ്ഞു.
നന്ദു അവിടെ എന്തൊക്കെയാ ഇടുന്നേ-സഞ്ജു ചോദിച്ചു.
ചുരിദാർ, കുർത്ത, അല്ലെങ്കിൽ സാരി.നമ്മുടെ പാരമ്പര്യത്തിലില്ലാത്തതൊന്നും ഞാൻ ഇടില്ല-നന്ദു പറഞ്ഞു.
അതുമാത്രമല്ല സഞ്ജൂ,ഞാൻ വെളുപ്പിന് എണീറ്റ് കുളിക്കും, പിന്നെ പ്രാർഥിക്കും, പിന്നെ അടുക്കളയിൽ അമ്മയെ സഹായിക്കും. ഇതൊക്കെ ഇപ്പോഴേ ചെയ്താലേ ഭാവിയിൽ ഭർത്താവിന്റെയും കുട്ടികൾടെയുമൊക്കെ കാര്യം നോക്കാനാകൂ.അങ്ങനെയുള്ള പെണ്ണുങ്ങളേ നല്ല ഭാര്യയും അമ്മയുമൊക്കെയാവൂ-നന്ദു പറഞ്ഞു.
ആണോ, പക്ഷേ ഇപ്പോ ഫെമിനിസം ഒക്കെയല്ലേ, പെണ്ണുങ്ങൾ അങ്ങനെയൊന്നും ചെയ്തില്ലേലും കുഴപ്പമില്ല-സഞ്ജു പറഞ്ഞു.
എന്തു ഫെമിനിസം, അതൊക്കെ തട്ടിപ്പല്ലേ. പെണ്ണായാൽ കുറേ കടമയുണ്ട്, അല്ലാണ്ട് ഇങ്ങനെ വേഷം കെട്ടി നടക്കാൻ ആർക്കും പറ്റും-നന്ദു വീറോടെ പറഞ്ഞു. മീര കുറച്ചുമുൻപേ ഭാര്യയുടെ കടമയെപ്പറ്റിയൊക്കെ പറഞ്ഞതിന്റെ ചൊരുക്കാണ് നന്ദുവിനെന്ന് സഞ്ജുവിന് മനസ്സിലായി.
നമുക്ക് വേറെ ഒരു ഗെയിം കളിക്കാം നന്ദുച്ചേച്ചീ- ദത്തൻ ചെറിയച്ചന്റെ മകൻ പക്രു മുന്നോട്ടുവന്നു പറഞ്ഞു. നന്ദിതയുടെ വാലാണ് ചെക്കൻ.
ആഹാ, എന്താടാ ആ ഗെയിം- നന്ദിത അവന്റെ താടിക്കു പിടിച്ചുകൊണ്ട് ചോദിച്ചു.
ഹിറ്റ് ഓർ പാസ്-അവൻ പറഞ്ഞു.
അതെന്തു സാധനമാടാ-സഞ്ജു ചോദിച്ചു.
ഒരു കുടുക്കയിൽ എല്ലാവരുടെയും പേര് എഴുതിയിടും. എന്നിട്ട് ഓരോരുത്തർ എടുക്കും. എടുക്കുന്നയാൾക്ക് ഒരു പേരു കിട്ടുമല്ലോ. ആ പേരുള്ളയാളോട് ഒരു കാര്യം ചെയ്യാൻ ആവശ്യപ്പെടും. അതു ചെയ്യുവാണെങ്കിൽ ഹിറ്റ്. അല്ലെങ്കിൽ പാസ്. പാസ് പറഞ്ഞാൽ പേരുകാരൻ അല്ലെങ്കിൽ പേരുകാരി
💬 Comments
View all comments